|    Mar 24 Fri, 2017 3:59 pm
FLASH NEWS

ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം;രണ്ടുപേര്‍ അറസ്റ്റില്‍

Published : 30th September 2016 | Posted By: Abbasali tf

ചെറുതോണി: പലിശ നല്‍കാന്‍ വൈകിയതിന് ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവര്‍  ചേലച്ചുവട്  അനൂപി(32)നെ  മര്‍ദ്ദിച്ച കേസില്‍  രണ്ടുപേരെ കഞ്ഞിക്കുഴി പോലിസ് അറസ്റ്റുചെയ്തു.ഒന്നാം പ്രതി കൊടിവേലില്‍  സി.ബി പൗലോസ് സ്‌റ്റേഷനില്‍ നേരിട്ടു ഹാജരാകുകയും രണ്ടാം പ്രതി കഞ്ഞിക്കുഴി സ്വദേശി  ലിജോ ജോസിനെ  അടിമാലിയില്‍ നിന്നും അറസ്റ്റു ചെയ്യുകയുമായിരുന്നു.കഴിഞ്ഞ ഞായറാഴ്ച  രാത്രി ഒന്‍പതിന് അനൂപിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.കടം വാങ്ങിയ തുകയുടെ പലിശ നല്‍കാന്‍ വൈകിയതിന്റെ പേരിലാണ് വികലാംഗനായ അനൂപിനെ മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ അനൂപ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ്.അമിത പലിശയ്ക്ക് പണം കടം കൊടുത്തതിനും പല്ല് അടിച്ചു പറിച്ചതിനും 325ാം വകുപ്പു പ്രകാരമാണ് കേസെടുത്തതെന്ന് പോലിസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക