|    Jan 21 Sat, 2017 11:58 am
FLASH NEWS

ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനം; തൊഴിലാളികള്‍ പണിമുടക്കി

Published : 19th August 2016 | Posted By: SMR

മാനന്തവാടി: കാല്‍നടയാത്രക്കാരന്‍ ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ഓട്ടോത്തൊഴിലാളികള്‍ പണിമുടക്കി. കോഴിക്കോട് റോഡിലെ ഓട്ടോ ഡ്രൈവര്‍ കമ്മന സ്വദേശി റെനിക്കാണ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ച രാത്രി 11ഓടെ ജില്ലാ ആശുപത്രിക്ക് സമീപമാണ് സംഭവം. ഓട്ടോയുടെ ഗ്ലാസ് ദേഹത്ത് തട്ടിയെന്നാരോപിച്ചാണ് കാല്‍നടയാത്രക്കാരന്‍ കാന്‍സര്‍ രോഗിയായ ഡ്രൈവറെ മര്‍ദ്ദിച്ചതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. റെനിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ ഉച്ചവരെ പണിമുടക്കുകയും  പ്രകടനം നടത്തുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക