|    Jan 24 Tue, 2017 8:33 am

ഓട്ടോ ടാക്‌സി സ്റ്റാന്റ് പ്രശ്‌നം സമവായമായില്ല; ചാലക്കുടി നഗരസഭ തീരുമാനത്തില്‍ ഉറച്ചു തന്നെ

Published : 3rd August 2016 | Posted By: SMR

ചാലക്കുടി: ഓട്ടോ ടാക്‌സി വിഷയത്തില്‍ നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. കൗണ്‍സില്‍ യോഗതീരുമാനത്തില്‍ നഗരസഭ ഉറച്ച് നിന്നതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
ഓട്ടോ ടാക്‌സികള്‍ക്ക് മൂന്ന് സ്റ്റാന്റുകള്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ അനുവദിച്ചിരുന്നു. ഈ തീരുമാനത്തെയാണ് ഓട്ടോറിക്ഷ ജീവനക്കാര്‍ എതിര്‍ത്തത്. നഗരത്തില്‍ സ്റ്റാന്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോടാക്‌സി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ക്ക് ഉടന്‍ സ്റ്റാന്റ് അനുവദിച്ച് കൊടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി നഗരസഭക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഐ-വിഷന്‍ ഹോസ്പിറ്റല്‍, താലൂക്ക് ആശുപത്രി കാഷ്യാല്‍റ്റി പരിസരം, സൗത്ത് ജങ്ഷനിലെ ഫ്‌ളൈ ഓവറിന് താഴെ എന്നി മൂന്ന് സ്ഥലങ്ങളില്‍ സ്റ്റാന്റ് അനുവദിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ഈ തീരുമാനത്തെ ഓട്ടോറിക്ഷ ജീവനക്കാര്‍ എതിര്‍ത്തു. പ്രതിഷേധ സൂചകമായി തിങ്കളാഴ്ച ഓട്ടോറിക്ഷ പണിമുടക്കും നടത്തിയിരുന്നു. തുടര്‍ന്നാണ് ചെയര്‍പേഴ്‌സണ്‍ യോഗം വിളിച്ച് ചേര്‍ത്തത്. എന്നാല്‍ കൗണ്‍സില്‍ തീരുമാനത്തില്‍ നഗരസഭ ഉറച്ച് നിന്നതോടെ ചര്‍ച്ചയില്‍ പ്രശ്‌നത്തിന് പരിഹാരമാകാതെ പിരിയുകയായിരുന്നു. 5ന് വീണ്ടും ചര്‍ച്ച നടത്തും.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പന്‍, ക ൗണ്‍സിലര്‍മാരായ പി എം ശ്രീധരന്‍, വി ജെ ജോജി, യു വി മാര്‍ട്ടിന്‍, ഓട്ടോ തൊഴിലാളി നേതാക്കള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക