|    Dec 14 Fri, 2018 11:25 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും

Published : 12th November 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്കു വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. 50 ശതമാനം വര്‍ധിപ്പിക്കുന്നതിനാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ. എന്നാല്‍, ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം കമ്മീഷന്‍ തള്ളി.
ഓട്ടോയുടെ മിനിമം നിരക്ക് 20 നിന്ന് 30 രൂപ ആക്കണമെന്നും ടാക്‌സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നുമാണ് ശുപാര്‍ശ. മന്ത്രിസഭ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. നിരക്കുവര്‍ധന അനിവാര്യമാണെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇതനുസരിച്ച് മിനിമം ഓട്ടോ ചാര്‍ജ് 20 രൂപയില്‍ നിന്ന് 30 രൂപയാക്കണം. മിനിമം ചാര്‍ജില്‍ ഓടാവുന്ന ദൂരം ഒന്നര കിലോമീറ്റര്‍ തന്നെ. അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 10 രൂപയ്ക്കു പകരം 12 രൂപ വീതം ഈടാക്കാം. 15 രൂപ ആക്കണമെന്നായിരുന്നു മോട്ടോര്‍ത്തൊഴിലാളി യൂനിയന്റ ആവശ്യം.
2014 ഏപ്രിലിലാണ് ഇതിനു മുമ്പ് ഓട്ടോ-ടാക്‌സി നിരക്കു വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച സര്‍ക്കാര്‍, ഓട്ടോ-ടാക്‌സി മോട്ടോര്‍ തൊഴിലാളികളോട് മാത്രം വിവേചനം കാണിച്ചെന്നാണ് യൂനിയനുകളുടെ ആരോപണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss