|    Dec 10 Mon, 2018 9:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഓട്ടോ ടാക്‌സിയില്‍ ലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു; അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്‌

Published : 22nd November 2018 | Posted By: kasim kzm

പെരിയാട്ടടുക്കം(കാസര്‍കോട്): കണ്ടെയ്‌നര്‍ ലോറി സ്‌കൂള്‍ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന ഓട്ടോ ടാക്‌സിയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. അഞ്ച് വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ പെരിയാട്ടടുക്കത്തെ അന്‍സാരി(35)യാണു മരിച്ചത്.
കുണിയ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥികളായ അനാമിക (ആറ്), ഫാത്തിമത്ത് സൈദ (ആറ്), റുബീന മുഹമ്മദ് (ആറ്), സിയാന (ആറ്), ഖദീജത്ത് അസ്‌ന (ആറ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അസ്‌നയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ചെങ്കള ഇകെ നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൂനെയിലേക്ക് എക്‌സ്‌കവേറ്റര്‍ കയറ്റിപ്പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി ഓട്ടോ ടാക്‌സിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അന്‍സാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ 11ഓടെ കുണിയ ദേശീയപാതയിലാണ് അപകടം. പിതാവ്: പരേതനായ നിസാര്‍. മാതാവ്: നൂര്‍ജഹാ ന്‍. ഭാര്യ: നസീറ. മക്കള്‍: അല്‍ഫാസ്, അര്‍ഫാസ്, ഫാത്തിമ. സഹോദരന്‍: അനസ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss