|    Aug 17 Thu, 2017 9:20 am
FLASH NEWS

ഓട്ടോ കൂലി കുറഞ്ഞു; ആദിവാസി യുവാവിനെയും ബന്ധുവിനെയും വഴിയില്‍ ഇറക്കിവിട്ടു

Published : 15th November 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: ഓട്ടോകൂലി നല്‍കിയത് കുറഞ്ഞതിന്റെ പേരില്‍ ആദിവാസി യുവാവിനെയും ബന്ധുവിനെയും വഴിയില്‍ ഇറക്കിവിട്ടു. ഇവരുടെ സാധനങ്ങള്‍ എടുത്തു കൊണ്ടുപോയതായും പരാതിയുണ്ട്. മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട ആദിവാസി യുവാവായ ഗോപാലനും ബന്ധുവിനുമാണ് ഈ ദുരനുഭവം.ഇന്നലെ ഉച്ചയോടെയാണ് സംഭവം. പെരിയാര്‍ കടുവാ സങ്കേതത്തിലെ കോഴിക്കാനം വനത്തിലാണ് ഗോപാലനും കുടുംബവും താമസിക്കുന്നത്. റേഷന്‍ കടകളില്‍ നിന്നു ലഭിക്കുന്ന റേഷന്‍ ഉല്‍പ്പന്നങ്ങളും ഇതിനു പുറമെ വനം വകുപ്പ് നല്‍കുന്ന പലവ്യജ്ഞന സാധനങ്ങളും സത്രത്തിലെ വനം വകുപ്പിലെ ഓഫിസിലാണ് സൂക്ഷിക്കുന്നത്. വണ്ടിപ്പെരിയാറ്റില്‍ നിന്നു സത്രത്തിലേക്ക് ഓട്ടോറിക്ഷ പിടിച്ചുപോയി സാധനങ്ങളുമായി തിരികെ എത്തിയപ്പോള്‍ ഓട്ടോ െ്രെഡവര്‍ 400 രൂപ വാടക ചോദിച്ചു. എന്നാല്‍ 300 രൂപ മാത്രം കൈയിലുള്ളെന്ന് ഗോപാലന്‍ പറഞ്ഞെങ്കിലും ഓട്ടോ െ്രെഡവര്‍ ഇതു കൂട്ടാക്കിയില്ല. വള്ളക്കടവിലെ വനം വകുപ്പ് ഓഫിസില്‍ നിന്നു ബാക്കി പണം നല്‍കാമെന്ന് ഇവര്‍ പറഞ്ഞു.ഇതോടെ വള്ളക്കടവ് പാലത്തിനു സമീപം ഓട്ടോ നിര്‍ത്തിയ ശേഷം 300 രൂപ കൈപ്പറ്റി. ബാക്കിയുള്ള പണം വാങ്ങിവരാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. ഇവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയതോടെ ഓട്ടോയില്‍ ഉണ്ടായിരുന്ന അരിയുമായി ഡ്രൈവര്‍ കടന്നെന്ന് ഗോപാലന്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ സെബാസ്റ്റ്യനാണ് പിന്നീട് ഇവര്‍ക്ക് സഹായവുമായി എത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക