|    Jul 20 Thu, 2017 8:27 pm
FLASH NEWS

ഓട്ടോ കത്തിനശിച്ച നിലയില്‍ കണ്ടെത്തി

Published : 13th October 2016 | Posted By: Abbasali tf

മുണ്ടക്കയം: പാതയോരത്ത് പാര്‍ക്ക് ചെയ്ത ഓട്ടോ കത്തി നശിച്ച നിലയില്‍ കണ്ടെത്തി . മുണ്ടക്കയം, പുഞ്ചവയല്‍ കുന്നത്തുപതിയില്‍ ജെയിംസിന്റെ ഓട്ടോയാണ് ബുധനാഴ്ച പുലര്‍ച്ചെ കത്തിനശിച്ചത്. പുഞ്ചവയല്‍-കടമാന്തട് പാതയോരത്തു പാര്‍ക്ക് ചെയ്തഓട്ടോ കത്തുന്ന നിലയില്‍ പുലര്‍ച്ചെ നാലോടെ വഴി യാത്രക്കാരാണു കണ്ടത്. വിവരമറിഞ്ഞു ജെയിംസും കുടുംബവും ഓടിയെത്തിയപ്പോള്‍ ഓട്ടോ റിക്ഷ പൂര്‍ണമായി കത്തി നശിച്ചിരുന്നു. മേഖലയിലെ ഒരു കുടുംബവുമായി ജെയിംസ് പിണക്കത്തിലായിരുന്നു. ഇവര്‍ തമ്മില്‍ വാക്കേറ്റവും മറ്റും നടന്നതായും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം പുഞ്ചവയലില്‍ സിപിഎം-ബിജെപി സംഘര്‍ഷം നടക്കുകയും സിപിഎം പ്രവര്‍ത്തകനു വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. അതിന്റെ ബാക്കി പത്രമാണിതെന്നു വ്യാപക പ്രചരണമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സംഭവുമായി ഇതിനു യാതൊരു ബന്ധവുമില്ലെന്നു പോലിസ് അറിയിച്ചു. കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസഫ്, എസ് ഐ റിച്ചാര്‍ഡ് വര്‍ഗീസ് എന്നിവരും ഫോറന്‍സിക് വിധഗ്ധരും സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക