|    May 27 Sun, 2018 5:11 am
FLASH NEWS

ഓട്ടോറിക്ഷ സ്റ്റിക്കര്‍ വിവാദം : മണ്ണാര്‍ക്കാട് നഗരസഭയില്‍ ഇടത്- വലത് കൗണ്‍സിലര്‍മാരുടെ പോര് മൂര്‍ച്ഛിക്കുന്നു

Published : 13th June 2017 | Posted By: fsq

 

മണ്ണാര്‍ക്കാട്:നഗരസഭയിലെ ഇടത് -വലത് കൗണ്‍സിലര്‍മാര്‍ തമ്മിലെ പോര് മൂര്‍ച്ചിക്കുന്നു. ഓട്ടോറിക്ഷ സ്റ്റിക്കര്‍ വിവാദത്തില്‍ തുടങ്ങിയ പോര് പരസ്യമായ വിഴുപ്പലക്കലിലേക്ക് നീങ്ങി. സ്റ്റിക്കറിന് പണം വാങ്ങിയതില്‍ ചെയര്‍ പേഴ്‌സണ്‍ അഴിമതി കാണിച്ചെന്ന് ഇടത് കൗണ്‍സിലര്‍മാര്‍ നഗരസഭയോഗത്തില്‍ ആരോപിച്ചത് ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. ഇതേ യോഗത്തില്‍ ഇടത് കൗണ്‍സിലര്‍ കിണര്‍ വൃത്തിയാക്കിയതിന് അതിക ബില്‍ സമര്‍പ്പിച്ചെന്ന് രേഖാമൂലം ചെയര്‍പെഴ്‌സണ്‍ എം.കെ.സുബൈദ ആരോപിച്ചു. ഇതിനെതിരെ ഇടത് കൗണ്‍സിലര്‍മാര്‍ ചെയര്‍പെഴ്‌സണ് എതിരെ വാര്‍ത്താ സമ്മേളനം നടത്തി.ഇടത് കൗണ്‍സിലര്‍മാര്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് ആരോപിച്ച് ഇന്നെല യുഡിഎഫ് നഗരസഭയ്ക്കു മുന്നില്‍ വിശദീകരണ പൊതുയോഗംനടത്തി. നഗരസഭയില്‍ തുല്യശക്തികളായ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ നില നിന്നിരുന്ന സൗഹൃദത്തിന് ഇതോടെ ഉലച്ചില്‍ സംഭവിച്ചു. ഇടത്- വലത് കൗണ്‍സിലര്‍മാര്‍ സൗഹാര്‍ദ്ദത്തോടെ ഭരിക്കുന്നതില്‍ ഇരുപക്ഷത്തെയും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഈ അതൃപ്തിയാണ് ഓട്ടോറിക്ഷ സ്റ്റിക്കര്‍ വിവാദത്തിലൂടെ പുറത്തു വന്നത്. ഇരുകൂട്ടരുടെയും അതിരുവിട്ട സൗഹൃദം നിലനില്‍ക്കുന്നത് കൗണ്‍സിലര്‍മാക്കു മേല്‍ പാര്‍്ട്ടിക്കുള്ള പിടി അയയുമോയെന്ന കണക്കു കൂട്ടലും നേതാക്കള്‍ക്ക് ഉണ്ടായിരുന്നു. അതാണ് ഏറെ വൈകിയാണെങ്കിലും സ്റ്റിക്കര്‍ വിവാദം ഉയര്‍ന്നുവരാന്‍ കാരണമെന്നാണ് അറിയുന്നത്. ഏതായാലും നേതൃത്വം ഇക്കാര്യത്തില്‍ വിജയം കണ്ടു എന്നുവേണം കരുതാന്‍. ഇടത് കൗണ്‍സിലര്‍മാര്‍ക്ക് എതിരെ ഇന്നലെ നടന്ന വിശദീകരണ പൊതുയോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പി.മുത്തു അധ്യക്ഷത വഹിച്ചു. ടി.എ.സലാം, ഫായിദബഷീര്‍, റഫീഖ് കുന്തിപ്പുഴ, പി.ശെല്‍വന്‍, എ അയ്യപ്പന്‍, ചെയര്‍പെഴ്‌സണ്‍ എം കെ സുബൈദ എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss