|    May 28 Sun, 2017 8:41 pm
FLASH NEWS

ഓട്ടോറിക്ഷ മറിഞ്ഞ് യുകെജി വിദ്യാര്‍ഥിനി മരിച്ചു

Published : 1st June 2016 | Posted By: sdq

സ്‌കൂളിലേക്ക് വിദ്യാര്‍ഥികളേയുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ്  യുകെജി വിദ്യാര്‍ഥിനി മരിച്ചു. ഓട്ടോ ഡ്രൈവര്‍ക്കും മറ്റു നാലു വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.
കോഴിക്കോട് ബേപ്പൂര്‍ ബിസി റോഡിലെ പോര്‍ട്ട് കോര്‍ട്ടേഴ്‌സിലെ താമസക്കാരനായ നജ്മല്‍ ബാബുവിന്റെ മകള്‍ അഞ്ചു വയസ്സുകാരി നൂജ നഷ്‌റയാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന നൂജയുടെ സഹോദരി നിജ നഷ് വ(10), ആണ്ടക്കല്‍ കനിയില്‍ ദേവധത്ത് (8), അജിതിന്റെ മകന്‍ അമിത് (8), ഓട്ടോ ഡ്രൈവര്‍ ബബീഷ് (38) എന്നിവര്‍ക്ക് പരിക്കേറ്റു.
കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ചെറുവണ്ണൂര്‍ റോഡിലെ ചീര്‍പ്പാലത്തിന് സമീപത്ത് വെച്ച് എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിച്ച് നിയന്ത്രണംവിട്ടാണ് ഓട്ടോ മറിഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day