ഓട്ടോറിക്ഷ പാര്ക്കിങിനെക്കുറിച്ച് ഹൈക്കോടതി; യൂനിയനുകള്‍ നിയമം കൈയിലെടുക്കരുത്
Published : 28th October 2015 | Posted By: SMR
സ്വന്തം പ്രതിനിധി
കൊച്ചി: ഓട്ടോറിക്ഷ പാര്‍ക്കിങുമായി ബന്ധപ്പെട്ട് തൊഴിലാളി യൂനിയനുകള്‍ നിയമം കൈയിലെടുക്കരുതെന്ന് ഹൈക്കോടതി. റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അനുമതിയുണ്ടെങ്കില്‍ പാര്‍ക്കിങ് തടയാന്‍ യൂനിയനുകള്‍ക്ക് അധികാരമില്ലെന്നും ചീഫ്ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
കോഴിക്കോട് പാലാഴിയിലെ ഹൈലൈറ്റ് മാളിനു സമീപം ഓട്ടോറിക്ഷ പാര്‍ക്കിങ് ഐഎന്‍ടിയുസി, സിഐടിയു യൂനിയനുകള്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി മുഹമ്മദ് റാഫി, ഷനീബ്, നിസാര്‍, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ മനാഫ് എന്നിവര്‍ നല്കിയ ഹരജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. ഹൈലൈറ്റ് മാളിനു സമീപത്തെ പാര്‍ക്കിങിന് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അനുമതിയുണ്ടെന്നും യൂനിയന്‍ നടപടി ഏകാധിപത്യപരമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
യൂനിയനുകള്‍ക്ക് ഇത്തരത്തില്‍ തടസ്സമുണ്ടാക്കാന്‍ അധികാരമില്ലെന്നും എതിരഭിപ്രായമുണ്ടെങ്കില്‍ റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്ക് പരാതി സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
ഹരജിക്കാര്‍ക്ക് അനുമതി നല്കിയിട്ടുള്ളതിനാല് യൂനിയന്‍ അംഗങ്ങള്‍ പാര്‍ക്കിങിനു തടസ്സം സൃഷ്ടിച്ച് നിയമം കൈയിലെടുത്താല്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവിഷന് ബെഞ്ച് നല്ലളം എസ്ഐക്ക് നിര്‍ദേശം നല്കി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.