|    Sep 26 Tue, 2017 2:46 pm

ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ എതിര്‍ത്തു; പ്രീപെയ്ഡ് കൗണ്ടര്‍ റെയില്‍വേ ഉപേക്ഷിച്ചു

Published : 17th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: ഡ്രൈവര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ പുതുതായി നിര്‍മിച്ച പ്രീപെയ്ഡ് ഓട്ടോ ടാക്‌സി കൗണ്ടര്‍ റെയില്‍വേ ഉപേക്ഷിച്ചു. മുമ്പ് സ്‌റ്റേഷന് മുന്നിലുണ്ടായിരുന്ന സിപി സത്രം കെട്ടിടം പൊളിച്ചാണ് രണ്ടാം കവാടവും പാര്‍ക്കിങ് ഏരിയയും അടുത്തായി പ്രീപെയ്ഡ് ടാക്‌സി കൗണ്ടറും സ്ഥാപിച്ചത്.
എന്നാല്‍, പുതിയ കവാടംവഴി പുറത്തിറങ്ങുന്ന യാത്രക്കാര്‍ കുറവാണെന്നും ഇവിടെ പ്രീ പെയ്ഡ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ യാത്രക്കാരെ കിട്ടില്ലെന്നുമാണ് ഡ്രൈവര്‍മാരുടെ വാദം. വിവിധ തൊഴിലാളി സംഘടനകള്‍ സംഘടിതമായി പുതിയ സംവിധാനത്തെ എതിര്‍ക്കുകയായിരുന്നു.
റിസര്‍വേഷന്‍ കൗണ്ടറിന് സമീപം സ്ഥാപിച്ച താല്‍കാലിക സംവിധാനത്തിലാണ് ഇപ്പോഴും പ്രീ പെയ്ഡ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. റെയില്‍വേ സ്‌റ്റേഷന്റെ മുന്നിലാണ് മുമ്പ് പ്രീ പെയ്ഡ് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്ഥലപരിമിതി കാരണം മിക്കപ്പോഴും ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു.
വെയിലും മഴയുമേറ്റാണ് യാത്രക്കാര്‍ പ്രീപെയ്ഡ് ഓട്ടോയ്ക്ക് കാത്ത് നിന്നിരുന്നത്. ഈ പരിമിതികള്‍ക്കെല്ലാം പുതിയ കൗണ്ടര്‍ വരുമ്പോള്‍ പരിഹാരമുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അവകാശപ്പെട്ടിരുന്നു. പുതിയ കൗണ്ടറിന് സമീപം വിശാലമായ മേല്‍ക്കൂരയും റെയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നും ഈ ഭാഗത്തേക്ക്  രണ്ട് പ്രവേശന കവാടങ്ങളുണ്ട്.
സൂചനാ ബോര്‍ഡുകളും പ്ലാറ്റ്‌ഫോമില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ റിസര്‍വേഷന്‍ കൗണ്ടറിന് സമീപത്തുകൂടിയാണ് കൂടുതലും യാത്രക്കാര്‍ പുറത്തിറങ്ങുന്നതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സജ്ജീകരണങ്ങളാണ് പുതിയ കൗണ്ടറിന് സമീപം ഒരുക്കിയിട്ടുള്ളത്. വിശ്രമിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. എന്നാല്‍ വെയിലും മഴയുമേറ്റ് ക്യൂ നില്‍ക്കേണ്ട അവസ്ഥയിലാണ് ഇപ്പോഴും യാത്രക്കാര്‍.
കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചപ്പോഴാണ് പുതിയ സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. എന്നാ ല്‍ എട്ടുമാസം കഴിഞ്ഞിട്ടും പ്രീ പെയ്ഡ് സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ റെയില്‍വേക്ക് കഴിഞ്ഞിട്ടില്ല. ഓട്ടോ തൊഴിലാളികളും റെയില്‍വേയും തമ്മിലുള്ള തര്‍ക്കം മുറുകുമ്പോള്‍ വലയുന്നത് യാത്രക്കാരാണ്.

തിരുവനന്തപുരം: ഡ്രൈവര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ പുതുതായി നിര്‍മിച്ച പ്രീപെയ്ഡ് ഓട്ടോ ടാക്‌സി കൗണ്ടര്‍ റെയില്‍വേ ഉപേക്ഷിച്ചു. മുമ്പ് സ്‌റ്റേഷന് മുന്നിലുണ്ടായിരുന്ന സിപി സത്രം കെട്ടിടം പൊളിച്ചാണ് രണ്ടാം കവാടവും പാര്‍ക്കിങ് ഏരിയയും അടുത്തായി പ്രീപെയ്ഡ് ടാക്‌സി കൗണ്ടറും സ്ഥാപിച്ചത്. എന്നാല്‍, പുതിയ കവാടംവഴി പുറത്തിറങ്ങുന്ന യാത്രക്കാര്‍ കുറവാണെന്നും ഇവിടെ പ്രീ പെയ്ഡ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ യാത്രക്കാരെ കിട്ടില്ലെന്നുമാണ് ഡ്രൈവര്‍മാരുടെ വാദം. വിവിധ തൊഴിലാളി സംഘടനകള്‍ സംഘടിതമായി പുതിയ സംവിധാനത്തെ എതിര്‍ക്കുകയായിരുന്നു. റിസര്‍വേഷന്‍ കൗണ്ടറിന് സമീപം സ്ഥാപിച്ച താല്‍കാലിക സംവിധാനത്തിലാണ് ഇപ്പോഴും പ്രീ പെയ്ഡ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. റെയില്‍വേ സ്‌റ്റേഷന്റെ മുന്നിലാണ് മുമ്പ് പ്രീ പെയ്ഡ് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്ഥലപരിമിതി കാരണം മിക്കപ്പോഴും ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. വെയിലും മഴയുമേറ്റാണ് യാത്രക്കാര്‍ പ്രീപെയ്ഡ് ഓട്ടോയ്ക്ക് കാത്ത് നിന്നിരുന്നത്. ഈ പരിമിതികള്‍ക്കെല്ലാം പുതിയ കൗണ്ടര്‍ വരുമ്പോള്‍ പരിഹാരമുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അവകാശപ്പെട്ടിരുന്നു. പുതിയ കൗണ്ടറിന് സമീപം വിശാലമായ മേല്‍ക്കൂരയും റെയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നും ഈ ഭാഗത്തേക്ക്  രണ്ട് പ്രവേശന കവാടങ്ങളുണ്ട്. സൂചനാ ബോര്‍ഡുകളും പ്ലാറ്റ്‌ഫോമില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ റിസര്‍വേഷന്‍ കൗണ്ടറിന് സമീപത്തുകൂടിയാണ് കൂടുതലതലും യാത്രക്കാര്‍ പുറത്തിറങ്ങുന്നതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സജ്ജീകരണങ്ങളാണ് പുതിയ കൗണ്ടറിന് സമീപം ഒരുക്കിയിട്ടുള്ളത്. വിശ്രമിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. എന്നാല്‍ വെയിലും മഴയുമേറ്റ് ക്യൂ നില്‍ക്കേണ്ട അവസ്ഥയിലാണ് ഇപ്പോഴും യാത്രക്കാര്‍.
കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചപ്പോഴാണ് പുതിയ സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. എന്നാ ല്‍ എട്ടുമാസം കഴിഞ്ഞിട്ടും പ്രീ പെയ്ഡ് സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ റെയില്‍വേക്ക് കഴിഞ്ഞിട്ടില്ല. ഓട്ടോ തൊഴിലാളികളും റെയില്‍വേയും തമ്മിലുള്ള തര്‍ക്കം മുറുകുമ്പോള്‍ വലയുന്നത് യാത്രക്കാര

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക