|    Nov 13 Tue, 2018 7:59 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഓട്ടോറിക്ഷ ടാക്‌സി നിരക്ക് പുനര്‍നിര്‍ണയിക്കും

Published : 15th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തിലെ ഓട്ടോ ടാക്‌സി നിരക്ക് അടിയന്തരമായി പുനര്‍നിര്‍ണയം ചെയ്യുമെന്നു മന്ത്രി എ കെ ശശീന്ദ്രന്‍. ഇതിനായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നടപടികള്‍ ആരംഭിച്ചതായും ഇന്നലെ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന മന്ത്രിമാരും മോട്ടോര്‍ വാഹന വ്യവസായ ട്രെഡ് യൂനിയന്‍ നേതാക്കളും പങ്കെടുത്ത യോഗത്തില്‍ മന്ത്രി വ്യക്തമാക്കി. ഫിറ്റ്‌നസ് ടെസ്റ്റിന് പ്രതിമാസം 100 രൂപയുണ്ടായിരുന്നത് 1500 രൂപയാക്കി വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചു. അയല്‍ ജില്ലകളിലേക്ക് ഓട്ടോറിക്ഷകള്‍ 20 കിലോമീറ്റര്‍ വരെ സര്‍വീസ് നടത്താന്‍ അനുമതിയായി. ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ സംഖ്യ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മോട്ടോര്‍ വാഹന തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കും. ജില്ലാ ട്രാഫിക് ഉപദേശക സമിതികള്‍ ട്രേഡ് യൂനിയന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss