|    Jun 22 Thu, 2017 10:10 pm
FLASH NEWS

ഓട്ടോറിക്ഷ കത്തിയമര്‍ന്നു

Published : 29th November 2016 | Posted By: SMR

നെടുമ്പാശ്ശേരി: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മിനിറ്റുകള്‍ക്കകം കത്തിയമര്‍ന്നു. ഇന്നലെ പുലര്‍ച്ചെ ആറു മണിയോടെ തെക്കെ അടുവാശ്ശേരി തടിക്കല്‍കടവ് ജങ്ഷനിലാണ് ഓട്ടോറിക്ഷ അഗ്‌നിക്കിരയായത്. മലായിക്കുന്ന് സ്വദേശി നല്ലേപ്പിള്ളി ബിജീഷിന്റെ ഓട്ടോയാണ് കത്തിനശിച്ചത്. പുലര്‍ച്ചെ തടിക്കടവ് ജങ്ഷനില്‍ ഓട്ടോ നിര്‍ത്തിയിട്ട ശേഷം നടക്കാനിറങ്ങിയതായിരുന്നു ബിജീഷ്. നിര്‍ത്തിയിട്ട് പത്ത് മിനിറ്റിനകം ഓട്ടോയില്‍ തീ പടരുകയായിരുന്നു. ഓട്ടോയില്‍നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട കാല്‍നടയാത്രക്കാരും സമീപത്തെ വീട്ടുകാരും ഓടിയെത്തിയപ്പോഴേക്കും നിമിഷ നേരംകൊണ്ട് തീ ആളിപ്പടരുകയായിരുന്നു. ചെങ്ങമനാട് പോലിസും സ്ഥലത്തെത്തി. ബാറ്ററിയില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക