|    Aug 20 Sun, 2017 1:35 pm
FLASH NEWS

ഓട്ടോറിക്ഷ കത്തിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Published : 2nd August 2017 | Posted By: fsq

 

മുള്ളേരിയ: റോഡരികില്‍ നിര്‍ത്തിയിട്ട ബിജെപി നേതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച സംഭവത്തില്‍ രണ്ടു പേരെ ആദുര്‍ സിഐ അറസ്റ്റ് ചെയ്തു. ബെള്ളുര്‍ കാപ്പിക്കാടിലെ ദിനേശന്‍ (27), നാട്ടക്കല്‍ നൂജിയിലെ പ്രദീപ് (32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെ ബെള്ളുര്‍ ശാന്തിഗുരിയില്‍ ബിജെപി ബെള്ളുര്‍ പഞ്ചായത്ത് ബൂത്ത് സെക്രട്ടറിയുമായ ഗോപാല(42)ന്റെ ഓട്ടോ റിക്ഷയാണ് അഗ്‌നിക്കിരയാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ഓട്ടോ റിക്ഷയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദിനേശന്‍ ജയിലായിരുന്നു. വിവരം പോലിസിന് ചോര്‍ത്തികൊടുത്തത് ഗോപാലനാണെന്ന വിരോധത്താണ് റിക്ഷ കത്തിച്ചതെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക