|    May 26 Fri, 2017 6:45 pm
FLASH NEWS

ഓട്ടോറിക്ഷ-ഓട്ടോടാക്‌സി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം

Published : 6th October 2016 | Posted By: Abbasali tf

വൈപ്പിന്‍: ചെറായിയില്‍ ഓട്ടോറിക്ഷാ, തൊഴിലാളികളും ഓട്ടോ ടാക്‌സിക്കാരും തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റതായി പരാതി. കലേഷ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റതായി പരാതിയുള്ളത്. ചൊവ്വാഴ്ച വൈകീട്ട് ദേവസ്വംനടയിലായിരുന്നു സംഭവം. കലേഷിനെ പറവൂര്‍ കെഎംകെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുനമ്പം പോലിസ് കേസെടുത്തു. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിലനിന്നിരുന്ന ഓട്ടോറിക്ഷാ-കോള്‍ടാക്‌സി തൊഴില്‍തര്‍ക്കം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ജോയിന്റ് ആര്‍ടിഒ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കിയിയിരുന്നു. ഈ ചര്‍ച്ചയില്‍ കോള്‍ടാക്‌സിക്കാരുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു.അതേസമയം ഓട്ടോ ടാക്‌സിക്കാരനെ മറുവിഭാഗം ഓട്ടോക്കാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. മനയത്തുകാട് സ്വദേശി അരുള്‍ എന്നയാള്‍ക്ക് മര്‍ദ്ദനമേറ്റതായാണ് പരാതി. പള്ളിപ്പുറം പഞ്ചായത്തില്‍ പുതുതായി നിര്‍മിച്ചുനല്‍കിയ ഒാട്ടോസ്റ്റാന്റില്‍ ഓട്ടോടാക്‌സിക്കാരെ പ്രവേശിപ്പിക്കാറില്ലെന്ന് ഈ വിഭാഗം തെഴിലാളികള്‍ പറയുന്നു. കൂടാതെ ദേവസ്വംനടയില്‍ ഒാട്ടോടാക്‌സിക്കാരെ സര്‍വീസ് നടത്താനും അനുവദിക്കാതെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ഓട്ടോടാക്‌സി, ഓപ്പണ്‍ട്രക്ക് ഒട്ടോറിക്ഷാ തൊഴിലാളി പ്രതിനിധികളും ഞാറക്കല്‍ സിഐ, മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പഞ്ചായത്തുവക ഉപയോഗശൂന്യമായ സ്ഥലങ്ങള്‍ പരിശോധിക്കുകയും കുറച്ച്സ്ഥലം ഓട്ടോ ടാക്‌സി സ്റ്റാന്റിന് നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തതായും ഇവര്‍ പറയുന്നു. കൂടാതെ എല്ലാവര്‍ക്കും അവരവരുടെ പ്രവര്‍ത്തനത്തിന് സ്ഥലങ്ങള്‍ നിര്‍ദേശിച്ച് മിനിസ്റ്റില്‍ ഒപ്പിടുകയും ചെയ്തതാണെന്നും തൊഴിലാളികള്‍ പറയുന്നു. ഇതിന് വിരുദ്ധമായി ഓട്ടോറിക്ഷാ തൊഴിലാളികള്‍ സ്റ്റാന്റിന് പുറത്ത് വന്ന് സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പെട്ട ഒാട്ടോടാക്‌സി തൊഴിലാളിയായ അരുളിനെ മര്‍ദ്ദിക്കുകയായിരുന്നുവത്രെ. പണിമുടക്കിയ ഓട്ടോറിക്ഷാ തൊഴിലാളികള്‍ ദേവസ്വം നടയില്‍ നടത്തിയ പ്രകടനത്തിന് ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) വൈപ്പിന്‍ ഏരിയ പ്രസിഡന്റ് അഡ്വ. കെ വി എബ്രഹാം, ബിഎംഎസ് മേഖലാ സെക്രട്ടറി പി ഡി സനല്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ഇ സി ശിവദാസ് നേതൃത്വം നല്‍കി. തുടര്‍ന്ന് ദേവസ്വംനടയില്‍ നടന്ന യോഗത്തില്‍ മോട്ടോര്‍തൊഴിലാളി സംഘം ജില്ലാ സെക്രട്ടറി സതീഷ് നീറിക്കോട്, സിഐടിയു വൈപ്പിന്‍ ഏരിയാ വൈസ് പ്രസിഡന്റ് പി ബി സജീവന്‍, ഇ സി ശിവദാസ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day