|    Nov 24 Fri, 2017 8:25 pm
FLASH NEWS

ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പിച്ചു

Published : 5th June 2017 | Posted By: fsq

 

കാട്ടാക്കട: മാറനല്ലൂര്‍ കണ്ടല ഓട്ടോ സ്റ്റാന്റിലെ ഓട്ടോറിക്ഷ െ്രെഡവറെ വെട്ടി പരിക്കേല്‍പ്പിച്ചു. കണ്ടല സ്വദേശി അനില്‍കുമാറിനെയാണ് രണ്ടംഗ അക്രമി സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. യാത്രക്കാരനുമായി കണ്ടല പേരയംവിള എന്ന സ്ഥലത്ത് ഓട്ടം പോയ അനില്‍കുമാര്‍ യാത്രക്കാരനെ ഇറക്കി മടങ്ങിവരും വഴിയായിരുന്നു ആക്രമണം. ബിഎംഎസ് ബിജെപി പ്രവര്‍ത്തകരായ കണ്ടല മുണ്ടന്‍ ചിറ സ്വദേശി അംബി എന്ന് വിളിക്കുന്ന മഹേഷ്, ചപ്പ സന്തോഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്ന് അനില്‍കുമാര്‍ പറഞ്ഞു. അനില്‍കുമാര്‍ അവിടെ എത്തുന്നതിനു മുമ്പു തന്നെ പ്രദേശ വാസികളായ ചിലരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട പ്രതികള്‍ അക്രമം കണ്ട് ഓട്ടോ നിര്‍ത്തി അനില്‍കുമാര്‍ പുറത്തിറങ്ങിയ ഉടന്‍ മഹേഷ് പുറകില്‍ ഒളിപ്പിച്ചിരുന്ന വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. തടയാനുള്ള ശ്രമത്തിനിടയില്‍ അനില്‍കുമാറിന്റെ കൈയ്ക്ക് വെട്ടേറ്റു. കൈകളുടെ ഞരമ്പ് അറ്റുപോയതിനെ തുടര്‍ന്ന് അനില്‍കുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. മാറനല്ലൂര്‍ പോലിസ് കേസെടുത്തു. പ്രതികളില്‍ ഒരാളുടെ ബൈക്ക് കസ്റ്റഡിയില്‍ എടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത കാലത്തായി നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ഗുണ്ടാ  കഞ്ചാവ് മാഫിയാ സംഘത്തിന്റെ താവളമാണ് ഈ പ്രദേശം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മഹേഷും ചപ്പ സന്തോഷും ഈ സംഘങ്ങളുമായി ബന്ധമുള്ളവരാണ്. ഈ അക്രമി സംഘത്തെ അമര്‍ച്ച ചെയ്യാന്‍ മാറനല്ലൂര്‍ പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ബിജെപി നേതാക്കളാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കി വരുന്നത്. മോട്ടോര്‍ തൊഴിലാളിയുണിയന്‍ സിഐടിയു കണ്ടല യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ് അക്രമിക്കപ്പെട്ട അനില്‍കുമാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക