|    Sep 26 Wed, 2018 2:19 am
FLASH NEWS

ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് വെട്ടേറ്റു

Published : 20th April 2018 | Posted By: kasim kzm

ചെറുപുഴ: പണം വട്ടിപ്പലിശയ്ക്ക് നല്‍കുന്നയാളുടെ വെട്ടേറ്റ് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പരിക്ക്. കോഴിച്ചാലിലെ അനീഷിനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ 10ഓടെയാണ് സംഭവം. അങ്കണവാടിക്ക് സമീപം വണ്ടി തടഞ്ഞായിരുന്നു ആക്രമണം. കൈക്ക് സാരമായി പരിക്കേറ്റ അനീഷിനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുപുഴ പോലിസില്‍ പരാതി നല്‍കിയിട്ടും രണ്ടുതവണ ആശുപത്രിലെത്തിയ പോലിസ് മൊഴിയെടുക്കാന്‍ തയ്യാറായില്ലെന്ന് ഇയാള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss