|    Dec 10 Mon, 2018 10:32 am
FLASH NEWS

ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Published : 28th May 2018 | Posted By: kasim kzm

മണ്ണാര്‍ക്കാട്: ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. എലമ്പുലാശ്ശേരി കരിയോട് മുക്കമാട് വീട്ടില്‍ ലീല (39), കുമരംപുത്തൂര്‍ അക്കിപ്പാടം ആറ്റക്കര വീട്ടില്‍  ബിജുവിന്റെ ഭാര്യ നിത്യ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10ഓടെ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് അപകടം. നിത്യ സ്‌കൂട്ടര്‍ യാത്രക്കാരിയും, ലീല ഓട്ടോറിക്ഷയിലെ യാത്രക്കാരിയുമാണ്. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വരുകയായിരുന്ന സ്‌കൂട്ടറിനെ അതേ ദിശയില്‍ എത്തിയ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പരിക്കേറ്റവരെ വട്ടമ്പലം സ്വകാര്യ ആസ്പത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്ക് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. മണ്ണാര്‍ക്കാട് പോലിസ് കേസെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss