|    Aug 23 Wed, 2017 6:18 am
FLASH NEWS

ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മദ്യം വില്‍പ്പന: മൂന്നുപേര്‍ പിടിയില്‍

Published : 3rd August 2017 | Posted By: fsq

 

ഓയൂര്‍: ഓട്ടോറിക്ഷയില്‍ മദ്യം സൂക്ഷിച്ച് വച്ച് വില്‍പ്പന നടത്തിയ മൂന്നുപേരെ വിവിധ സ്ഥലങ്ങളില്‍നിന്നും ചടയമംഗലം എക്‌സൈസ് സംഘം പിടികൂടി. ഉമ്മന്നൂര്‍ പനയറ,അനശ്വര ഭവനില്‍ വിനോദ്(43), ചിതറ വിജയാഭവനില്‍ രാജുകുമാര്‍ (67), ഇട്ടിവ വയ്യാനം ചിത്രഭവനില്‍ രാമന്‍ശശി എന്ന് വിളിക്കുന്ന ശശിധരന്‍പിള്ള (67) എന്നിവരെയാണ് ചടയമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഐ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വിനോദിന്റെ ഓട്ടോറിക്ഷയില്‍നിന്നും 11 കുപ്പി മദ്യവും രാജുകുമാറിന്റെ ഓട്ടോറിക്ഷയില്‍ നിന്നും 10 കുപ്പി മദ്യവും പിടികൂടി. ശശിധരന്‍പിള്ള നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ്. വിനോദില്‍നിന്നും മദ്യം വില്‍പ്പന നടത്തിയത് വഴി ലഭിച്ച 2350രൂപയും ശശിധരന്‍പിള്ളയില്‍നിന്നും 650രൂപയും എക്‌സൈസ് സംഘം കണ്ടെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുധാകരന്‍ കാണി, മുഹമ്മദ് അലി, മോഹനന്‍ ആചാരി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സബീര്‍, മോഹന്‍രാജ്, സനല്‍കുമാര്‍, ഷൈജു, ശ്രീലേഷ്,ഗോവിന്ദകുമാര്‍, ലിറ്റോ തങ്കച്ചന്‍, വനിതാ എക്‌സൈസ് സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രോഹിണി, സൗമ്യ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക