|    Jan 22 Sun, 2017 11:35 am
FLASH NEWS

ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്‍പന: യുവാവ് അറസ്റ്റില്‍

Published : 19th October 2016 | Posted By: Abbasali tf

കൊല്ലം: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്‍പന നടത്തിവന്ന യുവാവ് അറസ്റ്റില്‍. ചവറ തോട്ടിന് വടക്ക് രഘു ഭവനില്‍ കുഞ്ഞുമോന്‍ (31) ആണ് 40 ഗ്രാം കഞ്ചാവുമായി ചവറ പോലിസിന്റെ പിടിയിലായത്. ഇയാളുടെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിഐ ജെ താജുദീന്‍കുട്ടിയുടെ നിര്‍ദേശാനുസരണം എസ്‌ഐ എം കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ ടീം പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു.കഴിഞ്ഞദിവസം ശങ്കരമംഗലത്ത് നിന്ന് പിടിയിലായാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ശങ്കരമംഗലം സ്‌കൂളിനടുത്തെ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഡ്രൈവറായ കുഞ്ഞുമോനെക്കുറിച്ച് വിവരം ലഭിച്ചത്.നിരവധി കഞ്ചാവ് കേസില്‍ പ്രതിയായ സുനാമി ഫഌറ്റിലെ താമസക്കാരനായ ജോണ്‍ എന്നയാളില്‍ നിന്നാണ് കഞ്ചാവ് വാങ്ങുന്നതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ജോണിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക