|    Mar 31 Fri, 2017 12:16 am
FLASH NEWS

ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി

Published : 5th October 2016 | Posted By: Abbasali tf

തൃശൂര്‍: ജില്ലയില്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് തൃശൂര്‍ ജില്ലാ മോട്ടോര്‍ വാഹന തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍  ആരോപിച്ചു. 22 വര്‍ഷമായി ജില്ലയില്‍ യഥാര്‍ഥ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് പെര്‍മിറ്റ് ലഭിച്ചിട്ടില്ല. നിലവിലുള്ള ടൗണ്‍ പെര്‍മിറ്റുകള്‍ പരിശോധിച്ച് അനര്‍ഹമായി നേടിയ പെര്‍മിറ്റുകള്‍ ടൗണില്‍ നിന്ന് ഒഴിവാക്കുക, കോര്‍പ്പറേഷനില്‍ കൂട്ടിച്ചേര്‍ത്ത പഴയ പഞ്ചായത്ത് പ്രദേശങ്ങളില്‍ തദ്ദേശവാസികള്‍ക്ക് തല്‍സ്ഥാനത്ത് തന്നെ പരിശോധനാര്‍ഥം പാര്‍ക്കിങ് സ്ഥലം അനുവദിക്കുക, വന്‍തോതില്‍ പെര്‍മിറ്റുകള്‍ സമ്പാദിച്ച് ഓട്ടോറിക്ഷാ പെര്‍മിറ്റ് മാഫിയകള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക, കോര്‍പറേഷന്‍ അതിര്‍ത്തിയില്‍ പുതിയ പാര്‍ക്കിങ് സ്റ്റാന്റുകളും ടോയ്‌ലറ്റുകളും സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കലക്ടര്‍, കോര്‍പറേഷന്‍ മേയര്‍, ആര്‍ ടി ഒ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയതായും നേതാക്കള്‍ അറിയിച്ചു. രണ്ട് മാസത്തിനുള്ളില്‍ തങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അതുവരെ കോര്‍പറേഷന്‍ അതിര്‍ത്തിയില്‍ പെര്‍മിറ്റ് അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ വി ഹരിദാസ്, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി എ ടി ജോസ്, ബിഎംഎസ് ജില്ലാ സെക്രട്ടറി എം എം വത്സന്‍, എഐടിയുസി ജില്ലാ സെക്രട്ടറി കെ കെ ഹരിദാസ്, പി കെ അശോകന്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day