|    Apr 26 Wed, 2017 3:51 am
FLASH NEWS

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേര്‍ക്ക് ഗുരുതരം

Published : 31st October 2016 | Posted By: SMR

മഞ്ചേശ്വരം: കുഞ്ചത്തൂര്‍ ദേശീയപാതയില്‍ ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കുഞ്ചത്തൂര്‍ പഴയ ആര്‍ടിഒ ചെക്ക് പോസ്റ്റിനു സമീപത്തെ ദേശീയ പാതയില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. കുഞ്ചത്തൂര്‍ മഹാലിങ്കേശ്വര സ്വദേശികളായ സന്ദീപ്(20), പുരുഷോത്തമ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇരുവരെയും മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും കുഞ്ചത്തൂരില്‍ നിന്നും തലപ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day