|    Mar 24 Fri, 2017 9:47 am
FLASH NEWS

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് പോലിസുകാര്‍ക്ക് പരിക്ക്

Published : 15th October 2016 | Posted By: Abbasali tf

പത്തനംതിട്ട: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് പോലിസുകാര്‍ക്ക്  പരിക്ക്. പന്തളം സ്‌റ്റേഷനിലെ  എഎസ്‌ഐ രാജേന്ദ്രന്‍പിള്ള, സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ അജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ രാജേന്ദ്രന്‍പിള്ളയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും അജിത്തിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡില്‍ ഉഴവത്ത് ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു അപകടം.  പത്തനംതിട്ടയില്‍ നിന്നു പന്തളത്തിനുപോവുകയായിരുന്നു പോലിസുകാര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വരികയായിരുന്ന ഓട്ടോയുമായി ഇടിക്കുകയായിരുന്നു.

(Visited 9 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക