|    Mar 26 Sun, 2017 3:30 am
FLASH NEWS

ഓട്ടോയില്‍ മിനിലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു

Published : 28th November 2015 | Posted By: swapna en

കാസര്‍കോഡ്: ഓട്ടോറിക്ഷയില്‍ മിനി ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കേളുഗുട്ട സ്വദേശി രവി(39) ആണ് മരിച്ചത്. ഓട്ടോയില്‍ പാല്‍ വിതരണം നടത്തി തിരിച്ചു വരുന്നതിനിടയില്‍ അടുക്കത്ത് വയലില്‍ വച്ചാണ് ഐ.എം.എയുടെ  ആശുപത്രി മാലിന്യങ്ങള്‍ കൊണ്ടുപോവുന്ന മിനി ലോറിയിടിച്ചാണ് അപകടം.
ഗുരുതരനിലയില്‍ മംഗളൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടയില്‍ ഉപ്പളയില്‍ വച്ചാണ് മരണം. മരണത്തില്‍ അനുശോചിച്ച്്് കാസര്‍കോഡ് ടൗണില്‍ ഓട്ടോ തൊഴിലാളികള്‍ ഹര്‍ത്താലാചരിക്കുകയാണ്.
പിതാവ് കാന്തപ്പ പൂജാരി , മാതാവ് മുളാസിനി, ഭാര്യ സുനിത. മക്കള്‍ : ലതേഷ്, വൈഷണവ്. സഹോദരന്‍ രഞ്ജിത്.

(Visited 72 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക