|    Aug 21 Mon, 2017 11:17 pm
FLASH NEWS

ഓട്ടോയില്‍ നിന്നു യുകെജി വിദ്യാര്‍ഥിനി തെറിച്ചു വീണു

Published : 24th November 2016 | Posted By: SMR

താമരശ്ശേരി: ഓട്ടോറിക്ഷയില്‍ നിന്നും നാലു വയസ്സുകാരിയായ യുകെജി വിദ്യാര്‍ഥിനി തെറിച്ചു വീണു. താമരശ്ശേരി ചാവറ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ഥിനി കത്തറമ്മല്‍ കുളിരാവുങ്ങല്‍ ഷാജുവിന്റെ മകള്‍ ഗൗരി നിരഞ്ജനയാണ് ദേശീയപാതയിലേക്ക് തെറിച്ചു വീണത്.  ഓട്ടോഡ്രൈവറുടെ അശ്രദ്ധയാണ് കുട്ടി ദേശീയപാതയ്ക്ക് നടുവിലേക്ക് തെറിച്ചു വീണത്. ദേശീയപാതയില്‍ താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. യുകെജി വിദ്യാര്‍ഥിനിയായ ഗൗരിയും ഏതാനും ചെറിയ വിദ്യാര്‍ഥികളുമാണ് ഓട്ടോയിലുണ്ടായിരുന്നത്. നടുറോഡില്‍ തെറിച്ചു വീണ വിദ്യാര്‍ഥിനിയെ  വട്ടക്കുണ്ട് സ്വദേശി ബാബുവാണ് രക്ഷപ്പെടുത്തി താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചത്.വിദ്യാര്‍ഥിനി തെറിച്ചു വീണ വിവരം അറിയാതെ ഓടിച്ചു പോയ ഓട്ടോറിക്ഷയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയെങ്കിലും ഓട്ടോ ഡ്രൈവര്‍ സ്ഥലം വിട്ടു. രണ്ട് മാസം മുമ്പും ഗൗരിക്ക് ഓട്ടോയില്‍നിന്ന് വീണ് പരുക്കേറ്റിരുന്നുവെങ്കിലും വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. മതിയായ സുരക്ഷയില്ലാതെ വിദ്യാര്‍ഥികളെ കയറ്റിയതാണ് അപകട കാരണം. താമരശ്ശേരി പോലിസ് അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക