|    Apr 24 Mon, 2017 3:12 am
FLASH NEWS

ഓട്ടോയില്‍ കറങ്ങി കഞ്ചാവ് കച്ചവടം നടത്തുന്നയാള്‍ അറസ്റ്റില്‍

Published : 14th November 2016 | Posted By: SMR

കൊല്ലം: എക്‌സൈസ് നടത്തിയ റെയ്ഡില്‍ പാരിപ്പള്ളി ജങ്ഷന് സമീപത്തുനിന്നും ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് കഞ്ചാവ് കച്ചവടം ചെയ്യുകയായിരുന്ന ഒരാളെ 70 പൊതി കഞ്ചാവുമായി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വര്‍ക്കല സ്വദേശിയും ഇപ്പോള്‍ കൊല്ലം പാരിപ്പള്ളി കടമ്പാട്ടുകോണത്ത് എന്‍എച്ച് പുറമ്പോക്കില്‍ റോഡുവിള വീട്ടില്‍ താമസിക്കുന്ന മണികണ്ഠന്‍ (53) ആണ് അറസ്റ്റിലായത്. ഓട്ടോ ടാക്‌സിയുടെ മറവില്‍ കഞ്ചാവ്  ചെറുപൊതികളിലാക്കി പാരിപ്പള്ളി, കല്ലുവാതുക്കല്‍ പ്രദേശങ്ങളിലാണ് ഇയാള്‍ വില്‍പ്പന നടത്തുന്നത്. വളരെ വര്‍ഷങ്ങളായി പിടിക്കപ്പെടാതെ കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു. ഇയാളില്‍നിന്നും കഞ്ചാവ് വാങ്ങുന്നവരെപ്പറ്റി എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതിക്ക് കഞ്ചാവ് നല്‍കുന്നവരെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും ഇതിന് ഷാഡോസംഘത്തെ നിയോഗിച്ചതായും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി രാജേഷ് പറഞ്ഞു. റെയ്ഡില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി രാജേഷിനൊപ്പം  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജെ പി ആന്‍ഡ്രൂസ്, വിജയന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബാലചന്ദ്രകുമാര്‍, ഫ്രാന്‍സിസ് ബോസ്‌കോ,  പ്രിവന്റീവ് ഓഫിസര്‍മാരായ നിഷാദ്, ഷിബു പാപ്പച്ചന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുരേഷ് ബാബു, ബിജുമോന്‍, സതീഷ് ചന്ദ്രന്‍, രാജു, രഞ്ജിത്, ദിലീപ് എന്നിവര്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day