|    Dec 13 Wed, 2017 1:22 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഓട്ടോയില്‍ കടത്തിയ 204 കുപ്പി മാഹി മദ്യം പിടിച്ചു

Published : 13th October 2016 | Posted By: SMR

വടകര: മാഹിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 204 കുപ്പി വിദേശമദ്യം വടകര എക്‌സൈസ് സംഘം പിടികൂടി. കുഞ്ഞിപ്പള്ളിയില്‍വച്ച് എക്‌സൈസ് സംഘം കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ കെ എല്‍ 13 ജി 9328 നമ്പര്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന മദ്യമാണ് എക്‌സൈസ് സംഘം പിന്തുടര്‍ന്ന് ദേശീയപാതയിലെ ചോമ്പാലയിലെ വടകര ബ്ലോക് ഓഫിസിന് മുന്‍വശംവച്ച് പിടികൂടിയത്. ഓട്ടോ നിര്‍ത്തിയ ഉടനെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
ഓട്ടോറിക്ഷയുടെ എന്‍ജിന്റെ ഭാഗത്ത് പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചനിലയിലായിരുന്നു 4 കെയ്‌സ് മദ്യം. അഞ്ച് കെയ്‌സ് പിന്‍വശത്തെ സീറ്റിനടിയിലും ഒളിപ്പിച്ച നിലയിലാണുണ്ടായിരുന്നത്. മദ്യക്കടത്തിനായി സ്ഥിരമായി ഉപയോഗിക്കുന്നതാണ് ഓട്ടോറിക്ഷയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
മദ്യവും ഓട്ടോറിക്ഷയും എക്‌സൈസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച് ഉടമയെപ്പറ്റി അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ മുരളീധരന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക