|    Jan 19 Thu, 2017 9:57 am

ഓട്ടോതൊഴിലാളികള്‍ പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു

Published : 5th October 2016 | Posted By: Abbasali tf

മാനന്തവാടി: നഗരത്തിലെ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് ഉണ്ടാക്കിയ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് സംയുക്ത ഓട്ടോത്തൊഴിലാളികള്‍ പൊതുമരാമത്ത് (നിരത്ത് വിഭാഗം) ഓഫിസ് ഉപരോധിച്ചു. ഒ ആര്‍ കേളു എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗ തീരുമാനപ്രകാരം ഓരോ ദിവസവും 50 മീറ്റര്‍ ദൂരം പൈപ്പ് ഇടുകയും അതിനു മുകളില്‍ ക്വാറി അവശിഷ്ടങ്ങള്‍ നിരത്തി ഗതാഗതയോഗ്യമാക്കണമെന്നുമായിരുന്നു വ്യവസ്ഥ. ഇതു കരാറുകാരനും പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന് ചെയ്യണം. എന്നാല്‍, പ്രവൃത്തി ആരംഭിച്ച മൈസൂര്‍ റോഡില്‍ മൂന്നു ദിവസവും വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ല. ഇതുമൂലം പ്രവൃത്തി നടന്ന ഭാഗങ്ങളില്‍ പൊടിശല്യം രൂക്ഷമായി. ഇതോടെയാണ് ഉപരോധസമരം നടത്തിയത്. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം ക്വാറി അവശിഷ്ടങ്ങള്‍ ഇടാമെന്നും പ്രശ്‌നങ്ങള്‍ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും റോഡിലെ കുഴികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നികത്താമെന്നും ഓവര്‍സിയര്‍ സുരേഷ് ഉറപ്പു നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക