|    Dec 13 Thu, 2018 6:28 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഓട്ടോഡ്രൈവറെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Published : 27th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കാറിന്റെ ബാറ്ററി മോഷ്ടിച്ചെന്ന് ആരോപിച്ച് ഇരുനൂറിലധികം വരുന്ന ആളുകള്‍ ഓട്ടോറിക്ഷാ ഡ്രൈവറെ അടിച്ചുകൊന്നു. അവിനാഷ് സക്‌സേന എന്നയാളാണ് കൊല്ലപ്പെട്ടത്. അവിനാഷിന്റെ കൂടെയുണ്ടായിരുന്ന മുന്നി പാല്‍, സൂരജ് യാദവ് എന്നീ യുവാക്കളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് ഡല്‍ഹിയിലെ മോഹന്‍ ഗാര്‍ഡനടുത്ത് ശനിയാഴ്ചയാണു സംഭവം. വൈദ്യുതിത്തൂണില്‍ കെട്ടിയിട്ടാണ് മൂന്നുപേരെയും ആള്‍ക്കൂട്ടം ആക്രമിച്ചത്. വിവരമറിഞ്ഞ് ഓട്ടോഡ്രൈവറുടെ രക്ഷിതാക്കള്‍ സ്ഥലത്തെത്തിയെങ്കിലും ആള്‍ക്കൂട്ടം ആക്രമണം നിര്‍ത്താന്‍ തയ്യാറായില്ല. ആള്‍ക്കൂട്ടത്തിലൊരാള്‍ തന്നെയാണ് അവിനാഷിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അദ്ദേഹത്തിന്റെ വീട്ടുകാരെ വിവരം അറിയിച്ചത്. രക്ഷിക്കണമെന്ന് തങ്ങളോട് മകന്‍ കരഞ്ഞുപറഞ്ഞെങ്കിലും അവന്‍ കൊല്ലപ്പെടുന്നത് നോക്കി നിസ്സഹായരായി നില്‍ക്കാനേ തങ്ങള്‍ക്കു സാധിച്ചുള്ളൂവെന്ന് അവിനാഷിന്റെ അമ്മ കുസും ലാത പറഞ്ഞു.മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതനാവുമ്പോള്‍ അവര്‍ വെള്ളം മുഖത്തൊഴിക്കും. ബോധം തെളിയുമ്പോള്‍ വീണ്ടും ആക്രമിക്കും. പോലിസിനെ വിളിക്കാനായി ഫോണെടുത്തപ്പോള്‍ ഫോണ്‍ പിടിച്ചുവാങ്ങി നശിപ്പിച്ചുവെന്നും കുസും പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss