|    Jul 27 Thu, 2017 10:30 am
FLASH NEWS
Home   >  Districts  >  Idukki  >  

ഓട്ടത്തിനിടെ വാനിനു തീപ്പിടിച്ചു

Published : 29th July 2016 | Posted By: G.A.G

omni-van-fired-adimali

അടിമാലി: ഓട്ടത്തിനിടെ മാരുതി വാന്‍ കത്തി നശിച്ചു. അടിമാലി -കല്ലാര്‍കുട്ടി റോഡില്‍ പക്കായിപ്പടിയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. രാജാക്കാട് സ്വദേശികളുടേതാണ് വാഹനം. ഓട്ടത്തിനിടെ വാനിന്റെ മുന്‍ വശത്തു നിന്നും പുക ഉയരുന്നതു കണ്ട് ഡ്രൈവറും സഹായിയും ഇറങ്ങി ഓടി. ഇതുവഴി വന്ന മറ്റു യാത്രക്കാരാണ് അടിമാലി പോലിസിലും ഫയര്‍ ഫോഴ്‌സിലും വിവരമറിയിച്ചത്. തുടര്‍ന്ന് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സണ്ണി, ലീഡിംഗ് ഫയര്‍മാന്‍ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി തീ അണച്ചു. അടിമാലി ട്രാഫിക് എസ്.ഐ എം.ജെ സജിയുടെ നേതൃത്വത്തിലുള്ള പോലിസും സ്ഥലത്തെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക