|    Oct 18 Thu, 2018 4:25 am
FLASH NEWS

ഓട്ടത്തിനിടയില്‍ കാറിനു തീപ്പിടിച്ചു; ഗതാഗതം തടസ്സപ്പെട്ടു

Published : 16th September 2017 | Posted By: fsq

 

കോട്ടയം: ഓട്ടത്തിനിടയില്‍ തീപിടിച്ചു കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാവിലെ 11.— 30നു സിഎംഎസ് കോളജ് റോഡില്‍ ദീപിക ഓഫിസിനു മുന്നിലാണു സംഭവം. ചെറുവാണ്ടൂര്‍ മുണ്ടയ്ക്കല്‍ ശശികുമാറിന്റെ ഉടമസ്ഥതയിലുള്ള 2008 മോഡല്‍ ടാറ്റാ ഇന്‍ഡിക്ക കാറാണു കത്തിനശിച്ചത്. രണ്ടു വര്‍ഷം മുമ്പാണു ഇദ്ദേഹം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയത്. കാറിനു തീപിടിച്ചതിനെതുടര്‍ന്നു അരമണിക്കൂര്‍ കോട്ടയം കുമരകം റോഡില്‍ ഗതാഗതം തടസപ്പെട്ടു. ചുങ്കം ഭാഗത്തു നിന്നും കോട്ടയം ടൗണിലേക്കു പോകുന്നതിനിടെയാണു  കാറിനു തീപിടിച്ചത്. ഓട്ടത്തിനിടയില്‍ കാറിന്റെ മുന്നിലത്തെ ബോണറ്റിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ടതോടെ ഡ്രൈവര്‍ കാര്‍ റോഡ് സൈഡിലേക്കു ഒതുക്കി നിര്‍ത്തിയശേഷം ഇറങ്ങിയോടിയതിനാലാണു അപകടമുണ്ടാകാതിരുന്നത്. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനുസരിച്ചു കോട്ടയം ഫയര്‍ഫോഴ്‌സില്‍ നിന്നും രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണു തീ പൂര്‍ണമായും കെടുത്തിയത്. പെട്രോള്‍ ടാങ്കിനു തീപിടിക്കാതിരുന്നതിനാലാണു കാര്‍പൊട്ടിതെറിക്കാതിരുന്നത്. കാറിന്റെ എന്‍ജിന്‍ ഭാഗികമായും സീറ്റുകള്‍ ഉള്‍പ്പെടുന്ന ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ബാറ്ററിക്കുണ്ടായ ഷോട്ട് സര്‍ക്യൂട്ടാണു തീപിടിക്കാനുള്ള കാരണമെന്നു സംശയിക്കുന്നതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss