|    Apr 29 Sat, 2017 1:26 am
FLASH NEWS

ഓടുന്ന ട്രെയ്‌നില്‍ ബലാല്‍സംഗം; ഒരാള്‍ അറസ്റ്റില്‍

Published : 21st November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതി മാനഭംഗത്തിനിരയായി. കൊള്ളയടിച്ച ശേഷമാണ് വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ 32കാരിയെ മാനഭംഗപ്പെടുത്തിയത്. ജന്‍നായക് എക്‌സ്പ്രസില്‍ ഷാഹ്ദരക്കും ഓള്‍ഡ് ഡല്‍ഹിക്കും ഇടയില്‍വച്ചാണ് സംഭവം.  അഞ്ചു സത്രീകളാണ് ലേഡീസ് ബോഗിയിലുണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ ഷാഹ്ദരയില്‍ ഇറങ്ങിയ സമയത്ത് അവിടെനിന്ന് മൂന്നു പുരുഷന്‍മാര്‍ സ്ത്രീകളുടെ ബോഗിയില്‍ കയറി. ഇതില്‍ രണ്ടുപേര്‍ യുവതിയുടെ ബാഗും മറ്റു സാധനങ്ങളും കവര്‍ന്ന് രക്ഷപ്പെട്ടു. മൂന്നാമത്തെയാളാണ്  മാനഭംഗപ്പെടുത്തിയത്. ഇതിനിടെ ട്രെയിനിലുണ്ടായിരുന്ന രണ്ട് പോലിസ് കോണ്‍സ്റ്റബിള്‍മാര്‍ സംഭവമറിഞ്ഞ് ബോഗിയിലത്തെി ഷഹ്ബാസ് (21) എന്ന യുവാവിനെ പിടികൂടുകയായിരുന്നു. യുവതിയെ പോലിസ് ആശുപത്രിയിലാക്കി. ബിഹാറുകാരിയായ യുവതി കുടുംബചടങ്ങില്‍ പങ്കെടുക്കാനാണ് ഡല്‍ഹിയിലത്തെിയത്. മാനഭംഗശ്രമത്തിനിടെ യുവതി അക്രമിയെ കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ഇയാളുടെ നിലവിളി കേട്ടാണ് പോലിസുകാര്‍ ഓടിയെത്തിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day