|    Jan 18 Wed, 2017 3:05 am
FLASH NEWS

ഓടുന്ന ട്രെയിനില്‍ നിന്നും കുഞ്ഞിനെ എറിഞ്ഞ് കൊന്നു

Published : 8th July 2016 | Posted By: sdq

മുംബൈ: ഓടുന്ന ട്രെയിനില്‍ നിന്നും അച്ഛന്‍ മകനെ എറിഞ്ഞു കൊന്നു. രണ്ട് വയസ്സുള്ള കൈഫ് ഖാനാണ് സ്വന്തം അച്ഛന്റെ ക്രൂരതയ്ക്ക് ഇരയായത്. കൈഫിന്റെ അച്ഛന്‍ ബീഡ് സ്വദേശി ഖാദര്‍ ഖാന്‍ (40) സംഭവത്തിന് ശേഷം ഒളിവിലാണ്. മുംബൈയിലെ ജെജെ മാര്‍ഗ്ഗിലാണ് അതിദാരുണമായ സംഭവം നടന്നത്. ഈദ് ആഘോഷങ്ങള്‍ക്കായി കഴിഞ്ഞ ആഴ്ചയാണ് ഖാദിര്‍ ഖാനും ഭാര്യ സമിനാ ഖാനും കുട്ടികളും മുംബൈയില്‍ എത്തിയത്. സമിനയുടെ ചൗക്കി മൊഹല്ലയിലുള്ള ബന്ധുവീട്ടിലായിരുന്നു ഇവരുടെ താമസം. കൈഫിനെ കൂടാതെ അഞ്ച് പെണ്‍മക്കളും ഇവര്‍ക്കുണ്ട്. ഏറ്റവും ഇളയകുട്ടിയായിരുന്നു കൈഫ്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സംഭവം പുറത്തറിയുന്നത്. കൈഫ് മറ്റ് കുട്ടികളുമായി കളിക്കുകയാണെന്ന ധാരണയില്‍ ബന്ധുക്കളുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു മാതാവ്. എന്നാല്‍ ഏറെക്കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചെങ്കിലും ഖാദര്‍ എടുത്തില്ല. മറ്റ് ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ജെജെ മാര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
പരാതി നല്‍കി രണ്ട് മണിക്കൂറിന് ശേഷം ഭര്‍ത്താവ് ഖാദര്‍ സമിനയെ ഫോണില്‍ വിളിച്ച് താന്‍ മകനെ ട്രെയിനില്‍ നിന്നും എറിഞ്ഞെന്ന വിവരം അറിയിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ബൈക്കുളയിലെ റെയില്‍വെ ട്രാക്കിലാണ് കുട്ടിയെ എറിഞ്ഞത്. തുടര്‍ന്ന് റെയില്‍വെ പൊലീസ് നടത്തിയ തിരച്ചിലില്‍ ബുധനാഴ്ച നുള്ളയില്‍ റെയില്‍വെ ട്രാക്കില്‍ നിന്നും കൈഫിനെ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെതന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍പോയ അച്ഛനുവേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 222 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക