|    Aug 18 Sat, 2018 8:30 am
FLASH NEWS

ഓടിളക്കി അകത്തു കടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവര്‍ന്നു

Published : 15th March 2018 | Posted By: kasim kzm

പൊന്‍കുന്നം: വീടിന്റെ ഓടിളക്കി അകത്തു കടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടര പവന്റെ  സ്വര്‍ണമാല കവര്‍ന്നു.ചെങ്ങളം പന്തമാക്കല്‍ ചെരുപുറത്ത് റിട്ട.അധ്യാപകന്‍ സി എം ദേവസ്യായുടെ ഭാര്യ സിസിലിയുടെ മാലയാണ് മോഷ്ടാവ് കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്തത്.
ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. വീട്ടമ്മ ബഹളം വച്ചതോടെ മോഷ്ടാവ് നേരത്തെ തുറന്നിട്ടിരുന്ന വാതിലിലൂടെ പുറത്തേക്ക് ഓടി ഇരുട്ടില്‍ മറഞ്ഞു.വീടിന് പുറത്തു കിടന്നിരുന്ന ഏണി ചാരിവച്ചാണ് മോഷ്ടാവ് വീടിന് മുകളിലെത്തിയത്.മേല്‍ക്കുരയിലെ ഓടുകള്‍ ഇളക്കിയ ശേഷം കയര്‍ വഴി മുറിക്കുള്ളിലേക്ക് ഊര്‍ന്നിറങ്ങിയാണ് മാല കവര്‍ന്നത്. സിസിലിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുവാന്‍ തുടങ്ങിയപ്പോഴേക്കും ഇവര്‍ ഉണര്‍ന്ന് ബഹളം വച്ചതോടെ മാല ശക്തിയില്‍ വലിച്ചു പൊട്ടിച്ചെടുത്ത ശേഷം ഓടുകയായിരുന്നു. മാല പൊട്ടിച്ചതിനെ തുടര്‍ന്ന് സിസിലിയുടെ കഴുത്തില്‍ മുറിവേറ്റു. മോഷണത്തില്‍ ഒന്നിലധികം ആള്‍ക്കാരുള്ളതായി വീട്ടുകാര്‍ പറയുന്നു.പോലിസ്  ഇന്‍സ്‌പെക്ടര്‍ സി ആര്‍ പ്രമോദിന്റെ നേതൃത്വത്തിലുള്ള വന്‍ പോലിസ് സംഘം സംഭവം അറിഞ്ഞയുടന്‍ സ്ഥലത്തെത്തിയിരുന്നു. പോലിസ് അന്വേഷണം ശക്തമാക്കിയതായി സി ആര്‍ പ്രമോദ് പറഞ്ഞു.പ്രദേശത്തിനടുത്തുള്ള ഇളങ്ങുളത്ത് കഴിഞ്ഞ ദിവസം രാത്രി 10 ഓടെ ഹാളില്‍ പത്രം വായിച്ചുകൊണ്ടിരുന്ന വീട്ടമ്മയുടെ ഒന്നര പവന്‍ സ്വര്‍ണമാല പിന്നിലൂടെ എത്തിയ കള്ളന്‍ പൊട്ടിച്ചു രക്ഷപെട്ടിരുന്നു.ഗൃഹനാഥന്‍ വാതിലിന് സമീപത്തായി കിടന്നിരുന്ന സമയത്തായിരുന്നു മോഷണം. പോലിസ് നടത്തിയ പരിശോധനയില്‍ മാലയുടെ മൂന്നിലൊരു ഭാഗം പുരയിടത്തില്‍ നിന്നും ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മോഷണം നടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss