|    Aug 21 Mon, 2017 6:38 am
FLASH NEWS

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസ്സില്‍ നിന്ന് തെറിച്ചു വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്

Published : 5th October 2016 | Posted By: Abbasali tf

കൊടുങ്ങല്ലൂര്‍: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് ഏഴാം ക്ലാസുകാരിയായ വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. കാര ഇളം തുരുത്തി ജോളി എന്ന റോബര്‍ട്ടിന്റെ മകള്‍ അല്‍ന ജോളി(13) യാണ് ബസിന്റെ ചവിട്ടുപടിയില്‍  നിന്ന് റോഡിലേക്ക് തെറിച്ച് വീണത്. കോട്ടപ്പുറം സെന്റ് ആന്‍സ് സ്‌കൂള്‍ ബസില്‍ ഇന്നലെ വൈകീട്ട് നാലിന് എറിയാട് എഎംഐ യുപി സ്‌കൂളിന് മുമ്പിലാണ് സംഭവം. തൊട്ട് മുമ്പ് ആറാട്ടുവഴിയില്‍ വിദ്യാര്‍ഥിയെ ഇറക്കിയ സമയം ഇതരസംസ്ഥാനക്കാരിയായ ആയയോടൊപ്പം ബസില്‍ നിന്നിറങ്ങിയ അല്‍ന, ബസിന്റ ചവിട്ടുപടിയില്‍ തന്നെ നിന്ന് കളിക്കുക്കുകയായിരുന്നു. ഈ ബസ് സീറ്റിലും കവിഞ്ഞ് വിദ്യാര്‍ഥികളുമായാണ് എല്ലാ ദിവസവും സ്‌കൂളില്‍ നിന്നും പുറപ്പെടാറുള്ളത്. എന്നാല്‍ അപകടമുണ്ടായ എറിയാടിന് രണ്ട് കിലോമീറ്റര്‍ മുമ്പ് മഞ്ഞളി പള്ളിയെത്തുന്നതോടെ ബസിന്റെ സീറ്റില്‍ ഇരിക്കാവുന്ന വിദ്യാര്‍ഥികളേ ഉണ്ടാകാറുള്ളൂ. അപകടമുണ്ടായ സ്ഥലത്ത് ഹമ്പ് കയറി ഇറങ്ങാന്‍ ബസ് വേഗത കുറച്ചിരുന്നതിനാലാണ് കുട്ടി കൂടുതല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക