|    Aug 20 Mon, 2018 8:39 am
FLASH NEWS

ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

Published : 11th March 2018 | Posted By: kasim kzm

തൊടുപുഴ: തൊടുപുഴ-കുമാരമംഗലം റൂട്ടില്‍ മുത്താരംകുന്നില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു. ഭാഗ്യംകൊണ്ടാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. ഏറെ തിരക്കുള്ള റോഡിലാണ് സംഭവം. നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ തീ ഉയരത്തില്‍ ആളിപ്പടര്‍ന്നതും ലോറിയുടെ ചില്ലുകള്‍ പൊട്ടിത്തെറിച്ചതും പരിഭ്രാന്തി പരത്തി. ഏഴല്ലൂര്‍ പഴേരിയില്‍ സനൂപിന്റെ ലോറിയാണ് തീപിടിച്ചത്. ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും കത്തി നശിച്ചു.
ഡീസല്‍ ടാങ്കിന്റെ ഭാഗത്തേക്ക് തീ പടരുന്നതിന് മുമ്പ് തീ അണയ്ക്കാനായതിനാല്‍ വന്‍ അപകടം ഒഴിവായി. ശനിയാഴ്ച രാവിലെ ഒമ്പതേമുക്കാലോടെയാണ് സംഭവം. ഫ്രൂട്ട്‌സ് കൊണ്ടുപോകുന്ന ലോറി വര്‍ക്ക്‌ഷോപ്പില്‍ കാണിക്കാന്‍ തൊടുപുഴ ഭാഗത്തേക്ക് വരികയായിരുന്നു. മുത്താരംകുന്നില്‍ നിര്‍ത്തി മുമ്പോട്ടെടുത്തപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വണ്ടി നിര്‍ത്തി സനൂപ് ചാടിയിറങ്ങി. അപ്പോഴേക്കും കാബിന് മുകളിലേക്കും തീപടര്‍ന്നു.
ചൂട് കുറഞ്ഞശേഷം ക്രെയിന്‍ ഉപയോഗിച്ച് വാഹനം നടുറോഡില്‍ നിന്നു നീക്കം ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കരുണാകര പിള്ളി, ലീഡിങ് ഫയര്‍മാന്‍ മുരുകന്‍, മണി, അനീഷ്, ഷിന്റോ, സജീവന്‍, സജാദ്, നിധീഷ്, അബ്ദുല്‍ നാസര്‍, ജിനീഷ് എന്നിവരാണ് തീ അണച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss