|    Oct 21 Sat, 2017 9:12 pm
FLASH NEWS

ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി

Published : 31st October 2015 | Posted By: SMR

ചവറ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഒര്‍ഡിനറി ബസില്‍ നിന്ന് പുക ഉയര്‍ന്നത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. കൊല്ലത്ത് നിന്നും ആലുംകടവിലേക്ക് 50ഓളം യാത്രക്കാരുമായി വന്ന ബല്ലിലാണ് റേഡിയേറ്ററില്‍ നിന്നും ശക്തമായ പുക ഉയര്‍ന്നത്. നീണ്ടകര ജോയിന്റ് ജങ്ഷനു സമീപം ഇന്നലെ വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം.

ബസ്സിന്റെ അടിഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട് പിന്നാലെ വന്ന യാത്രക്കാര്‍ വിവരം ബസ് ഡ്രൈവറെ അറിയിച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തി പിന്നിലെ വാതിലില്‍ക്കൂടി യാത്രക്കാരെ ഇറക്കി. തുടര്‍ന്ന് സമീപത്തുളള പെട്രോള്‍ പമ്പില്‍ നിന്ന് തീ അണയ്ക്കുന്ന ഉപകരണം കൊണ്ട് വന്ന് തീ അണയ്ക്കുകയായിരുന്നു.
ബസ്സിന് തീ പിടിച്ചതറിഞ്ഞ് കൊല്ലത്ത് നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന സേനാ വിഭാഗവും എത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക