|    Aug 17 Thu, 2017 8:49 pm
FLASH NEWS

ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

Published : 2nd November 2016 | Posted By: SMR

മാനന്തവാടി: ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിയാടി ചുരം കയറിവരികയായിരുന്ന ടാറ്റ ഇന്‍ഡിക്ക കാറിനാണ് ഇന്നലെ രാവിലെ 11ഓടെ പക്രന്തളം മഖാമിന് സമീപത്തെത്തിയപ്പോള്‍ തീപ്പിടിച്ചത്. തീപടരുന്നതിനിടെ കാറിലുണ്ടായിരുന്ന നാലുപേര്‍ ഡോര്‍ തുറന്ന് രക്ഷപ്പെട്ടു. മലയില്‍ നിന്നു കുടിവെള്ളമെടുക്കുന്ന പൈപ്പ് ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്്‌സിനെ വിവരമറിയിക്കുകയായിരുന്നു. മാനന്തവാടിയില്‍ നിന്ന് എഎസ്ഒ ഗിരീഷിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ആന്റ് റസ്‌ക്യൂ സംഘമെത്തിയ ശേഷമാണ് തീ പൂര്‍ണമായി അണച്ചത്. വെള്ളമുണ്ട-നിരവില്‍പ്പുഴ റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ ഒരു മണിക്കൂറോളം കഴിഞ്ഞാണ് ഫയര്‍ ഫോഴ്‌സിന് സംഭവസ്ഥലത്തെത്താന്‍ കഴിഞ്ഞത്. ഒന്നര മണിക്കൂറോളം റൂട്ടിലൂടെയുള്ള വാഹന ഗതാഹതം തടസ്സപ്പെട്ടു. നാദാപുരം സ്വദേശികളായ ഇസ്മായില്‍, മൊയ്തു, മുനീര്‍, കുഞ്ഞബ്ദുല്ല എന്നിവരാണ് കാറിലുണ്ടായിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക