|    Nov 24 Fri, 2017 4:00 am
FLASH NEWS

ഓടിക്കൊണ്ടിരിക്കേ കാറിന് മുകളില്‍ മരം വീണു; യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു

Published : 6th August 2017 | Posted By: fsq

 

തിരുരങ്ങാടി:  ഓടിക്കൊണ്ടിരിക്കെ കാറിന് മുകളില്‍ മരം വീണു. യാത്രക്കാര്‍  അദ്ഭുതകരമായി രക്ഷപെട്ടു. ദേശീയപാതയില്‍ കക്കാടിനും കുരിയാടിനും ഇടയില്‍ ശനിയാഴ്ച രാവിലെ 9:30 നാണ് സംഭവം. കക്കാട് നിന്നും കൊളപ്പുറം ഭാഗത്തേക്കു  പോവുകയായിരുന്ന മാരുതി കാറിന് മുകളിലാണ് മരം വീണത്.മരം വീണതിനെ  തുടര്‍ന്ന് അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപെട്ടു. സംഭവസ്ഥലത്തെത്തിയ സമീപത്തെ സോ മില്‍ തൊഴിലാളികളായ ശെല്‍വന്‍, സുരേഷ്ബാബു, ടൗണ്‍ ടീം പ്രവര്‍ത്തകരായ ഫൈസല്‍ തനിക്കല്‍, അന്‍വര്‍ പിലായില്‍, മന്‍സൂര്‍ ചപ്പങ്ങത്തില്‍ എന്നിവര്‍ ചേര്‍ന്ന്  മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.ഈ  മേഖലയില്‍  നിരവധി മരങ്ങള്‍ വാഹനങ്ങള്‍ക്കു ഭീഷണിയായി നിലകൊള്ളുന്നുണ്ട്. ഏതു സമയവും റോഡിലേക്കു വീഴുന്ന അവസ്ഥയിലാണ്. ഇവ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക