|    Dec 16 Sun, 2018 4:09 am
FLASH NEWS

ഓടിക്കൊണ്ടിരിക്കെ ബസ്സിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

Published : 1st June 2018 | Posted By: kasim kzm

ഇരിട്ടി: ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസ്സിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ബസ്സിന് വേഗത കുറവായതിനാല്‍ അപകടമൊഴിവായി. ഇന്നലെ വൈകീട്ട് മൂന്നോടെ ഇരിട്ടി-തളിപ്പറമ്പ് റോഡില്‍ തന്തോട് ക്രിസ്ത്യന്‍ പള്ളിക്ക് സമീപമായിരുന്നു സംഭവം. ഉളിക്കലില്‍നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ ബസ്സിന്റെ മുന്‍വശത്തെ ടയര്‍  പൊട്ടിത്തെറിക്കുകയായിരുന്നു. വേഗത കുറവായിരുന്നതിനാലും മുന്നില്‍ മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലും ഡ്രൈവര്‍ക്ക് വാഹനം നിയന്ത്രിക്കാനായതു മൂലവും വന്‍ അപകടം ഒഴിവാകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss