|    Jan 19 Thu, 2017 7:53 am
FLASH NEWS

ഓടിക്കൊണ്ടിരിക്കെ കാറിന്റെ ടയര്‍ ഊരിത്തെറിച്ചു

Published : 7th October 2016 | Posted By: Abbasali tf

ചെറുപുഴ: ടൗണിലൂടെ ഓടിക്കൊണ്ടിരിക്കെ കാറിന്റെ ടയര്‍ ഊരിത്തെറിച്ചു. പിന്‍ചക്രം നഷ്ടപ്പെട്ടതറിയാതെ ഓടിയ കാര്‍ നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് നിര്‍ത്തിയത്. ചെറുപുഴ ടൗണില്‍ ഇന്നലെ ഉച്ചയ്ക്കു ഒന്നരയോടെയാണു അപകടം. ചെമ്പേരി സ്വദേശിയായ മധ്യവയസ്‌കന്‍ കാറില്‍ കോലുവള്ളിയിലേക്ക് പോവുന്നതിനിടെ ജെഎംയുപി സ്‌കൂളിന് മുന്നിലാണ് പിന്‍ചക്രം ഊരിത്തെറിച്ചത്. ടയര്‍ നഷ്ടപ്പെട്ടിട്ടും കാര്‍ 100 മീറ്ററോളം ഓടി ബസ് സ്്റ്റാന്റിലേക്ക് പ്രവേശിക്കുന്ന റോഡിലാണ് നിന്നത്. ടയറില്ലാതെ കാര്‍ ഓടുന്നതുകണ്ട് നാട്ടുകാര്‍ ബഹളം വച്ചപ്പോഴാണ് കാറുടമ സംഭവമറിഞ്ഞത്. ടൗണില്‍ ആ ള്‍ത്തിരക്ക് കുറഞ്ഞ സമയമായതിനാല്‍ വലിയ അപകടം ഒഴിവായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക