|    Jan 18 Wed, 2017 1:42 pm
FLASH NEWS

ഓടിക്കിതച്ചെത്തിയെങ്കിലും മല്‍സരം കഴിഞ്ഞു; ട്രാക്കില്‍ താരങ്ങളുടെ പ്രതിഷേധം

Published : 6th December 2015 | Posted By: SMR

കോഴിക്കോട്: താമസ സ്ഥലത്ത് നിന്ന് ഗ്രൗണ്ടിലേക്കെത്താ ന്‍ വാഹനസൗകര്യം ലഭിക്കാതിരുന്നതിനാല്‍ കൊല്ലം ജില്ലയില്‍ നിന്നുള്ള താരങ്ങള്‍ക്ക് മേളയി ല്‍ പങ്കെടുക്കാനായില്ല. ഓട്ടോ പിടിച്ച് താരങ്ങള്‍ ഗ്രൗണ്ടിലെത്തിയെങ്കിലും മല്‍സരയിനം കഴിഞ്ഞു പോയതിനാലാണ് ഇവര്‍ക്കു നിരാശരായി മടങ്ങേണ്ടി വന്നത്. തുടര്‍ന്നു ഗ്രൗണ്ടില്‍ കുത്തിയിരുന്നു തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ച ശേഷമാണ് ഇവര്‍ മടങ്ങിപ്പോയത്.
മീറ്റിലെ ആദ്യ ഇനമായ സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റില്‍ പങ്കെടുക്കേണ്ടിയിരുന്ന നിരവില്‍ എസ്.എന്‍.ഡി.പി വൈ എച്ച്.എസ്.എസ്.എസിലെ പി അനൂപിനും എ.പി.പി. എം എച്ച് എസ്.എസ്. ആവണിശ്വരത്തെ ഷഹനാസിനുമാണ് വെറും കയ്യോടെ മടങ്ങേണ്ടി വന്നത്. ഗ്രൗണ്ടില്‍ നിന്ന് 8 കിലോ മീറ്ററോളം അകലെയുള്ള എ ന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂളിലാണ് കൊല്ലത്ത് നിന്നുള്ള ആണ്‍കുട്ടികള്‍ക്ക് താമസമൊരുക്കിയിരുന്നത്. ഇവിടെ വെള്ളമില്ലാത്തതിനാല്‍ കുളിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ഇവര്‍ പറയുന്നു. ഇതേക്കുറിച്ച് പരാതി നല്‍കിയെങ്കിലും ഒന്നും ചെയ്യാനാകില്ലെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്.
അതേസമയം 5.45നും 6.15 നും ഇവിടേക്ക് വണ്ടി അയച്ചിരുന്നെന്നും ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും പങ്കെടുക്കാന്‍ കഴിയാതിരുന്നത് അവരുടെ വീഴ്ച കൊണ്ടാണെന്നും അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക