|    Jun 22 Fri, 2018 11:23 am
FLASH NEWS

ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

Published : 28th February 2016 | Posted By: SMR

ഓടായിക്കല്‍: ജില്ലയിലെ രണ്ടാമത്തെ വലിയ റഗുലേറ്റര്‍ കം ബ്രിഡ്ജായ ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം ഓടായിക്കല്‍ അങ്ങാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷനായി.
മമ്പാട് ഓടായിക്കല്‍ -ബീമ്പുങ്ങല്‍ കടവുകളെ ബന്ധിപ്പിച്ചാണ് ചാലിയാറിനു കുറുകെ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നത്. 164 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലും നടപ്പാതയും ഉള്‍ക്കൊള്ളുന്നതാണ് പാലം. 460 മീറ്റര്‍ നീളത്തിലുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.
49.50 കോടിയാണ് പദ്ധതി ചെലവ്. ഇതില്‍ 46.95 കോടി നബാര്‍ഡ് വിഹിതവും 2.52 കോടി സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്.
ജലസേചനാവശ്യാര്‍ഥം 12 മീറ്റര്‍ നീളത്തിലും 4.5 മീറ്റര്‍ ഉയരത്തിലുമുള്ള 12 ഷട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. മമ്പാട്, തിരുവാലി, വണ്ടൂര്‍, എടവണ്ണ പഞ്ചായത്തുകളിലെ 2900 ഹെക്ടര്‍ കൃഷിക്കാവശ്യമായ വെള്ളമെത്തിക്കാന്‍ പദ്ധതി സഹായകമാവും. ചാലിയാര്‍ പ്രോജക്ട് സബ് ഡിവിഷനും മറ്റ് അനുബന്ധ ഓഫിസുകളും ഉള്‍ക്കൊള്ളിക്കുന്നതിനായി ഇരുനില ഓഫിസ് കെട്ടിടവും പദ്ധതിയോടനുബന്ധിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാലം തുറന്നുകൊടുക്കുന്നതോടെ ചാലിയാറിനക്കരെയുള്ള പ്രദേശങ്ങളായ ഓടായിക്കല്‍, പുളളിപ്പാടം, കാരച്ചാല്‍ വാര്‍ഡുകളിലെ മഴക്കാല യാത്രാക്ലേശത്തിന് പരിഹാരമാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss