|    Oct 23 Mon, 2017 10:58 pm
FLASH NEWS

ഓടയ്ക്ക് മൂടിയില്ലാത്തത് ഭീഷണി ഉയര്‍ത്തുന്നു

Published : 30th May 2017 | Posted By: fsq

 

അടൂര്‍: സംസ്ഥാന പാതയായ കെപി റോഡില്‍ പറക്കോട് ജങ്ഷനില്‍ ഓടയ്ക്ക് മൂടിയില്ലാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു. മുനിസിപ്പല്‍ ബസ്‌സ്റ്റാന്‍ഡ് മുതല്‍ ജങ്ഷനില്‍ വരെ പല ഭാഗത്തും ഓടയ്ക്ക്                 മൂടിയില്ല. അടൂരില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ചിരണിക്കല്‍ റോഡിലേക്ക് തിരിയുമ്പോള്‍ വളവില്‍ ഇടത് ഭാഗത്തെ ഓടയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. കാല്‍നട യാത്രക്കാരും ഓടയില്‍ വീണ് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അനന്തരാമപുരം ചന്ത ദിവസങ്ങളില്‍ ഇവിടെ തിരക്കേറെയാണ്. ഇതുമൂലം വലിയ ചരക്ക് ലോറികള്‍ സൈഡ് കൊടുക്കുമ്പോള്‍ ഓടയില്‍ പതിക്കാന്‍ സാധ്യതയുണ്ട്. ഓടയ്ക്ക് മേല്‍ മുടിയില്ലാത്തതു കാരണം ഫുട്പാത്തിലൂടെയുള്ള സഞ്ചാരവും ദുരിതമാണ്. മേല്‍മൂടിയില്ലാത്തത് മൂലം ഓടയിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നുണ്ട്. ഇത് ഓടയിലെ വെള്ളമൊഴുക്കിനേയും പ്രതികൂലമായി ബാധിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക