|    Nov 17 Sat, 2018 6:05 pm
FLASH NEWS
Home   >  Blogs   >  

ഓടയില്‍ വീണ വെള്ളാപ്പള്ളി

Published : 1st December 2015 | Posted By: TK

വെള്ളാപ്പള്ളിയെ എതിര്‍ക്കുന്നവര്‍ പറയുന്ന ഒരു കാര്യമാണ് ശ്രദ്ധേയം. അവര്‍ക്ക് നൌഷാദ് മുസ്ലിം അല്ല. മനുഷ്യന്‍ മാത്രമാണത്രെ. മത ഐഡന്റിറ്റി മായിച്ചു കൊണ്ട് ‘മനുഷ്യന്‍’ എന്നതിലേക്ക് നൌഷാദിനെ ഈ മതേതര മനുഷ്യര്‍ ഉയര്‍ത്തുകയും തങ്ങളിലോരാളായി കാണുന്നത് എന്ത് കൊണ്ട് ?


തയ്യാറാക്കിയത്: ടി.കെ സബീന

 

ടയില്‍ വീണ് വിഷവായു ശ്വസിച്ച് ജീവനുവേണ്ടി പിടഞ്ഞ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട നൗഷാദ് എന്ന ചെറുപ്പക്കാരനെ അവഹേളിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായിരിക്കുകയാണ്.ഓട്ടോഡ്രൈവറായിരുന്ന നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായവും ഭാര്യയ്ക്ക് ജോലിയും വാഗ്ദാനം ചെയ്തതിനെ ‘മരിക്കണമെങ്കില്‍ മുസ്ലിമായി മരിക്കണം’ എന്നാണ് വെള്ളാപ്പള്ളി അധിക്ഷേപിച്ചത്. വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയ്ക്കിടെ നടത്തിയ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രനും രംഗപ്രവേശം ചെയ്തിട്ടുണ്ട്. പക്ഷെ സാംസ്‌കാരിക ,രാഷ്ട്രീയ പ്രവര്‍ത്തകര്‍ കടുത്ത ഭാഷയിലാണ് വെള്ളാപ്പള്ളിയെ വിമര്‍ശിച്ചിരിക്കുന്നത്. ചിലര്‍ നൗഷാദിന്റെ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ജീവത്യാഗത്തെ അദേഹത്തിന്റെ മതത്തെ മാറ്റിനിര്‍ത്തിയാണ് പ്രശംസിക്കുന്നതെങ്കില്‍ ചിലര്‍ മുസ്ലിമായിരിക്കെ ജീവിച്ചുമരിച്ച ഒരാളുടെ മതത്തെ വേര്‍പ്പെടുത്തി മാത്രം നന്മയെ എടുത്തുയര്‍ത്തുയര്‍ത്തുന്നതിനെതിരെയും പോസ്റ്റിട്ടുണ്ട്. ഈ വിഷയം ചര്‍ച്ച ചെയ്യുന്ന ചില പോസ്റ്റുകള്‍ താഴെ.

 

വേണുഗോപാല്‍ കെ.എം

എന്തായാലും, ബോധപൂര്‍വ്വമായി വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാനുള്ള വെള്ളാപ്പള്ളിയുടെ സ്പഷ്ടമായ ശ്രമവും , സ്ത്രീ പുരുഷ സമത്വ ചിന്തയുടെ പക്ഷത്തുനിന്ന് വ്യക്തിതലത്തിലോ സാമൂഹ്യ തലത്തിലോ ഇന്ന് നടക്കുന്ന ഏത് മുന്‍കൈ പ്രവര്‍ത്തനവും സാര്‍വ്വത്രികമായ സന്മാര്‍ഗ്ഗഭ്രംശത്തിന് ഇട വരുത്തും എന്ന കാന്തപുരം മുസല്യാരുടെ ആശങ്കയും ഒരു പോലെയല്ല !
‘വെള്ളാപ്പള്ളി ചിന്ത’ ഹിന്ദു ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെയോ, കേരളത്തിലെ ഭൂരിപക്ഷം ഈഴവസമുദായക്കാരുടെ ചിന്താ പരമായ നിലവാരത്തെയോ പ്രതിനിധാനം ചെയ്യുന്നുവെന്ന സൂചന ഇപ്പറഞ്ഞ രണ്ട് കൂട്ടരെയും അവഹേളിക്കുന്നതിന്നു തുല്യമാണ്.
പിന്നെ മുസ്ലിം മതപണ്ഡിത പരിവേഷമുള്ള കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധവും, അതിലേറെ വിവരമില്ലായ്മ നിറഞ്ഞതുമായ പ്രസംഗം : അത് വെച്ച് ‘മാപ്പിളമാരെല്ലാം അങ്ങനെ’ എന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കില്‍ അതിനോടും യോജിക്കാനാവില്ല; ഈ പ്രസംഗത്തില്‍ അറിഞ്ഞോ അറിയാതെയോ വരുന്ന സ്ത്രീയവകാശ നിഷേധത്തിന്റെ കാര്യത്തില്‍ നമ്മുടെയെല്ലാം പൊതു ബോധവും അറിവും ഏറെക്കുറെ അത്രതന്നെ എന്ന അര്‍ഥത്തില്‍ ഈ ലേഖനത്തിലെ നിരീക്ഷണത്തോട് യോജിക്കുന്നു .

 

 

posted in a discussion
എന്തായാലും, ബോധപൂർവ്വമായി വർഗീയ വിദ്വേഷം ഉണ്ടാക്കാനുള്ള വെള്ളാപ്പള്ളിയുടെ സ്പഷ്ടമായ ശ്രമവും , സ…

Posted by Kandamath Manayilvalappil Venugopalan on Tuesday, December 1, 2015

 

എ എസ് അജിത്കുമാര്‍

വെള്‌ലാപള്ളി പറഞ്ഞത് വളരെ നെഗറ്റീവ് ആയിട്ടാണ്. പിന്നോക്ക രാഷ്ട്രീയത്തെ മുസ്ലീങ്ങളെ എതിര്‍ നിര്‍ത്തി ഉണ്ടാക്കുന്ന ഒരു പദ്ധതി . എന്നാല്‍ വെള്ളാപ്പള്ളിയെ എതിര്‍ക്കുന്നവര്‍ പറയുന്ന ഒരു കാര്യമാണ് ശ്രദ്ധേയം. അവര്‍ക്ക് നൌഷാദ് മുസ്ലിം അല്ല. മനുഷ്യന്‍ മാത്രമാണത്രെ. മത ഐഡന്റിറ്റി മായിച്ചു കൊണ്ട് ‘മനുഷ്യന്‍’ എന്നതിലേക്ക് നൌഷാദിനെ ഈ മതേതര മനുഷ്യര്‍ ഉയര്‍ത്തുകയും തങ്ങളിലോരാളായി കാണുന്നത് എന്ത് കൊണ്ട് ? രണ്ടു പേരെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും ബലി കഴിച്ചു എന്നത് കൊണ്ടാണ്. അത് മുസ്ലീങ്ങള്‍ ചെയ്യില്ല എന്നാതാണല്ലോ പൊതു ബോധം. ‘അക്രമണകാരികളും’ ‘ആളുകളെ കൊല്ലുന്നവരും ‘ ‘സ്ത്രീ വിരുധരുമാണ്’ മുസ്ലീങ്ങളെന്നു കാണുന്നവര്‍ അവരെതിര്‍ക്കുന്ന വ്യക്തികള്‍ക്ക് മുസ്ലീം പേരുണ്ടെങ്കില്‍ അവരുടെ മുസ്ലീം ഐഡന്റിറ്റിയില്‍ കിടന്നു അഭിരമിക്കും. നൌഷാദിനേ മുസ്ലീമായി കാണില്ല എന്നാല്‍ അബ്ദു രഹ്മാനെയും കാന്തപുരത്തെയും മുസ്ലിം സമുദായങ്ങളുടെ പ്രതിനിധികളായി കണ്ടു കൊണ്ട് മുസ്ലീം സമുദായത്തെ ആക്രമിക്കും.
ഐഡന്റിറ്റി മറയ്ക്കുകയും വെളിവാക്കുകയും ചെയുന്ന ആധുനിക കളികള്‍ ഇങ്ങനെയൊക്കെയാണ്.

 

വെള്ലാപള്ളി പറഞ്ഞത് വളരെ നെഗറ്റീവ് ആയിട്ടാണ്. പിന്നോക്ക രാഷ്ട്രീയത്തെ മുസ്ലീങ്ങളെ എതിര്‍ നിര്‍ത്തി ഉണ്ടാക്കുന്ന ഒരു പദ്ധ…

Posted by Ajith Kumar A S on Monday, November 30, 2015

 

വഹീദ് സമാന്‍

കഴിയുമെങ്കില്‍, വെള്ളാപ്പള്ളിയുടെ ആ പ്രസംഗം എല്ലാവരെയും കേള്‍പ്പിക്കണം. നൗഷാദിന്റെ മരണത്തെ പറ്റി പറയുമ്പോഴുള്ള ആ താളം ശ്രദ്ധിക്കണം. പശ്ചാതലത്തില്‍നിന്നുയരുന്ന കൈയ്യടികള്‍ കേള്‍ക്കാതിരിക്കരുത്. പൊട്ടിച്ചിരി ഉയരുമ്പോള്‍ ചെവി പൊത്തരുത്..
ആ പ്രസംഗം കേട്ടാല്‍, മനുഷ്യത്വത്തിന്റെ കുഞ്ഞുതരിയെങ്കിലും മനസില്‍ ശേഷിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ പിടഞ്ഞെണീക്കും. സംസാരിക്കാന്‍ ശേഷിയുള്ള ആ നീചമൃഗത്തിന്റെ മുഖത്തേക്ക് അറപ്പോടെ നോക്കും..

നൗഷാദ്…
അങ്ങയുടെ കാലത്ത് ജീവിക്കാനായത് ഞങ്ങളുടെ ഭാഗ്യമാണ്..

വെള്ളാപ്പള്ളി….
അങ്ങയുടെ കാലത്ത് ജീവിക്കേണ്ടി വന്നത് ഞങ്ങള്‍ക്കേറ്റ ശാപമാണ്..

കഴിയുമെങ്കില്‍, വെള്ളാപ്പള്ളിയുടെ ആ പ്രസംഗം എല്ലാവരെയും കേള്‍പ്പിക്കണം. നൗഷാദിന്റെ മരണത്തെ പറ്റി പറയുമ്പോഴുള്ള ആ താളം ശ്…

സുധി വെങ്ങറ
ഞങ്ങളുടെ നാട്ടിലെ കുമാരേട്ടന്‍ എന്ന ഹിന്ദു 4 ദിവസം മുമ്പ് കിണറ്റില്‍ വീണപ്പോള്‍ കിണറ്റിലിറങ്ങി അദ് ദേഹത്തെ രക്ഷിച്ചത് അയമു കാക്ക എന്ന എന്റെ അയല്‍വാസിയാണ്. അവിടെ ജാതിയും മതവും ആരും നോക്കിയില്ല., നോക്കാന്‍ പാടില്ല. ജാതി മത ഭേദമില്ലാതെ പരസ്പരം സ്‌നേഹിച്ച് സഹകരിച്ച് കഴിയുന്ന ഈ നാട്ടില്‍ തന്റെ ജീവന്‍ ബലി കൊടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ നൗഷാദ് എന്ന ചെറുപ്പക്കാരാ, മാപ്പ് നിനക്കെതിരെ വര്‍ഗീയ വിഷം ചീറ്റിയ നരാധമന്‍ ഒരു ഹിന്ദുവായതില്‍ ഞാന്‍ ലജ്ജിക്കുന്നു… നിന്റെ പ്രവര്‍ത്തി ഞങ്ങളെ പോലുള്ള ചെറുപ്പക്കാര്‍ക്ക് പരസ്പരം സ്‌നേഹിക്കാനും മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കാനും ഊര്‍ജ്ജമാകട്ടെ എന്നും എന്നും എന്നും…………………….

 

 

ഞങ്ങളുടെ നാട്ടിലെ കുമാരേട്ടൻ എന്ന ഹിന്ദു 4 ദിവസം മുമ്പ് കിണറ്റിൽ വീണപ്പോൾ കിണറ്റിലിറങ്ങി അദ് ദേഹത്തെ രക്ഷിച്ചത് അയമു കാക…

Posted by Sudhi Vengara on Monday, November 30, 2015

മുരളി രവീന്ദ്രന്‍
വെള്ളാപ്പള്ളി നടേശനോളം ഇത്ര ഭീകരമായി ഇത്ര വംശീയമായി കേരളത്തിലെ ജനങ്ങളെ വേര്‍തിരിച്ച് കലാപത്തിനു ആഹ്വാനം ചെയ്ത ഒരുത്തനെ അടുത്തെങ്ങും കണ്ടിട്ടില്ല. ഇയ്യാളുടെ പിതൃത്വം അന്വേഷിച്ചാല്‍ ചിലപ്പോള്‍ ഹിറ്റ്‌ലറിലോ മുസ്സോളിനിയിലോ കണ്ടെത്താനാകും. ഇയ്യാളുടെ ഏഴയലത്തുവരാന്‍ പോലും കേരളത്തില്‍ ഇന്ന് വര്‍ഗ്ഗീയ വിഷം തുപ്പിക്കൊണ്ടിരിക്കുന്ന ഒരു മതജാതി നേതാവിനും കഴിയില്ല. ഇയ്യാളെ അറസ്റ്റ് ചെയ്യാനും ഇന്ത്യന്‍ ശിക്ഷാ നിയമം (ടലരശേീി 153(അ), ടലരശേീി 295(അ)) അനുസരിച്ച് കേസ് ചാര്‍ജ് ചെയ്യാനും സര്‍ക്കാര്‍/ പോലീസ് തയ്യാറാവണം. കോടതിക്ക് സ്വമേധയാ വേണമെങ്കിലും ഇയ്യാള്‍ക്കെതിരെ കേസ് എടുക്കാവുന്നതാണ്. ഈ കാളസര്‍പ്പത്തിനെ ഇനിയെങ്കിലും പിടിച്ചുകെട്ടാന്‍ ആരെങ്കിലും മുന്നോട്ടു വരണം.

വെള്ളാപ്പള്ളി നടേശനോളം ഇത്ര ഭീകരമായി ഇത്ര വംശീയമായി കേരളത്തിലെ ജനങ്ങളെ വേർതിരിച്ച് കലാപത്തിനു ആഹ്വാനം ചെയ്ത ഒരുത്തനെ അട…

Posted by Murali Ravindran on Monday, November 30, 2015

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss