|    Dec 13 Thu, 2018 2:21 am
FLASH NEWS

ഓടനാവട്ടത്ത് രണ്ട് വീടുകളില്‍ മോഷണം

Published : 9th May 2017 | Posted By: fsq

 

ഓയൂര്‍: ഓടനാവട്ടം ചെന്നാപ്പറയില്‍ രണ്ടു വീടുകളില്‍ മോഷണം. രണ്ടു ടിവി, കാമറ, രണ്ടായിരം രൂപ എന്നിവ അപഹരിച്ചു. ചെന്നാപ്പാറ ജോയ്‌സി ഭവനില്‍ ജെയ്‌സി രാജന്‍, മാടന്‍പാറ കൂരീക്കെട്ടില്‍  ജോസ് ജോര്‍ജ്ജ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇരുവീടുകളുടേയും മുന്‍വാതില്‍ കുത്തിത്തുറന്നായിരുന്നു മോഷണം നടത്തിയത്. രാജന്‍ബേബിയുടെ വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ എല്‍സിഡി ടിവി, ഡിജിറ്റല്‍ കാമറ, മൊബൈല്‍ഫോണ്‍, വൈഫൈ മോഡം, രണ്ടു വാച്ചുകള്‍ എന്നിവയും അലമാരയില്‍ നിന്നും രണ്ടായിരം രൂപയും അപഹരിച്ചു. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. ഗല്‍ഫില്‍ ജോലി നോക്കുന്ന രാജന്‍ബേബിയുടെ വീട്ടില്‍ ഭാര്യയും അച്ചനുമാണ് താമസിക്കുന്നത്.  ഗള്‍ഫില്‍ ജോലി നോക്കുന്ന ജോസ് ജോര്‍ജ്ജിന്റെ വീട്ടില്‍ ആള്‍താമസമില്ല. വീട്ടില്‍ കടന്ന മോഷ്ടാക്കള്‍ ഇവിടെയിരുന്ന എല്‍ഇഡി ടിവി അപഹരിച്ചു.  അടച്ചിട്ടിരുന്ന മുറികളും അലമാരകളും കുത്തിത്തുറന്ന നിലയിലാണ്. സംഭവത്തെ തുടര്‍ന്ന് ഡിവൈഎസ്പി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ എഴുകോണ്‍ സിഐ, പൂയപ്പള്ളി എസ്‌ഐ എന്നിവര്‍ സ്ഥലത്തെത്തി. കൊല്ലത്തുനിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു. പൂയപ്പള്ളി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss