|    Jan 18 Wed, 2017 11:44 am
FLASH NEWS

ഓടകള്‍ക്ക് സ്ലാബില്ല: ശാസ്താംകോട്ടയില്‍ അപകടം തുടര്‍ക്കഥയാകുന്നു

Published : 24th September 2016 | Posted By: SMR

ശാസ്താംകോട്ട: ജങ്ഷനിലെ ഓടകളിലെ മാലിന്യം നീക്കാനും കൈയേറ്റം ഒഴിപ്പിക്കാനും പിഡബ്ലിയു ഡി അധികൃതര്‍ കാട്ടിയ ആര്‍ജ്ജവം ഓടകള്‍ക്ക് സ്ലാബ് ഇടുന്നതില്‍ കാണിക്കാത്തതിനാല്‍ ഓടകളില്‍ വീണ് ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നത് നിത്യസംഭവമാകുന്നു.രണ്ട് മാസം മുമ്പാണ് ശാസ്താംകോട്ട ജങ്ഷനിലെ ഓടകള്‍ വൃത്തിയാക്കാന്‍ തുടങ്ങിയത്. സ്ലാബുകള്‍ നീക്കം ചെയ്ത് ഓടകള്‍ വൃത്തിയാക്കി തുടങ്ങിയപ്പോഴാണ് ടൗണിലെ പല സ്ഥാപനങ്ങളില്‍ നിന്നുള്ള സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ ഓടയിലേക്ക് ഒഴുകുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇത്തരത്തിലുള്ള കുഴലുകള്‍ നശിപ്പിച്ചും ഓടകള്‍ക്ക് മേലേയുള്ള കൈയേറ്റങ്ങളും ഇറക്കുകയും നീക്കം ചെയ്തുമുള്ള പ്രവര്‍ത്തനമാണ് പിന്നീട് പി ഡബ്ല്യു ഡി ആധികൃതര്‍ സ്വീകരിച്ചത്. ഇതിന് വേണ്ടി ടൗണിലെ ഓടകള്‍ക്ക് മുകളിലുള്ള മുഴുവന്‍ സ്ലാബുകളും ഇളക്കി മാറ്റിയിരുന്നു. ഈ അവസരത്തില്‍ കാലപ്പഴക്കം ചെന്ന് പല സ്ലാബുകളും തകര്‍ന്നിരുന്നു. ഓട വൃത്തിയാക്കല്‍ കഴിഞ്ഞ് സ്ലാബുകള്‍ ഇട്ടതോടെ ഭൂരിപക്ഷം സ്ഥലത്തും ഓടകള്‍ക്ക് മുകളില്‍ സ്ലാബുകള്‍ ഇല്ലാത്ത അവസ്ഥയാണ്. ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ പോലും ഇതാണ് അവസ്ഥ. ഇതോടെ ജനങ്ങള്‍ ഓടകളിലേക്ക് വീഴുകയാണ്. ചില സ്ഥാപന ഉടമകള്‍ സ്വന്തം നിലയില്‍ തന്നെ സ്ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മറ്റു ചിലര്‍ സ്ലാബുകള്‍ ഇല്ലാത്ത ഭാഗങ്ങളില്‍ ജനങ്ങളുടെ ശ്രദ്ധ പതിയുന്ന വിധത്തില്‍ തകര ഷീറ്റുകളും മറ്റും ഉയര്‍ത്തി വെച്ചിരിക്കുകയാണ്. ഓട വൃത്തിയാക്കല്‍ നടന്ന സമയത്ത് തന്നെ ആവശ്യമുള്ള സ്ലാബുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കിയതായി പി ഡബ്ലിയു ഡി അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും രണ്ട് മാസത്തിനിപ്പുറവും നടപടികള്‍ മാത്രം ഉണ്ടായിട്ടില്ല. ഇപ്പോള്‍ സ്ലാബുകള്‍ ഇല്ലാത്ത ഭാഗങ്ങളില്‍ കൂടി കടകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും തുണികളും മറ്റും വേസ്റ്റുകളും വന്‍തോതില്‍ ഓടകളിലേക്ക് നിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഒരു പരിധിവരെ ഓടകള്‍ അടയുവാനും മാലിന്യങ്ങള്‍ ശാസ്താംകോട്ട ശുദ്ധജലതടാകത്തില്‍ എത്തിചേരാനും കാരണമാകും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക