|    Jul 17 Tue, 2018 11:19 am
FLASH NEWS

ഓടകള്‍ക്ക് മൂടിയില്ല : മുണ്ടക്കയം ടൗണില്‍ അപകടം പതിയിരിക്കുന്നു

Published : 22nd September 2017 | Posted By: fsq

 

മുണ്ടക്കയം: കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്ന് ഓടകളുടെ മൂടിയില്ലായതോടെ മുണ്ടക്കയം ടൗണില്‍ കാല്‍നട യാത്ര അപകട സാധ്യതയുള്ളതായി മാറി. പ്രധാനമായും ടൗണില്‍ നിന്ന് കൂട്ടിക്കല്‍ റോഡിലേക്കുള്ള ഇരുഭാഗത്തെയും ഓടകളാണ് തകര്‍ന്ന് കുഴി രൂപപ്പെട്ടത്. സമീപത്തെ സ്‌കൂളിലെ നൂറുകണക്കിനു കുട്ടികളടക്കം ഉപയോഗിക്കുന്ന റോഡില്‍ കൂട്ടിക്കല്‍ ഭാഗത്തേക്കുള്ള ആയിരക്കണക്കിനു വാഹനങ്ങളാണ് ദിവസവും കടന്നുപോവുന്നത്.ഇതിനോടകം തന്നെ നിരവധി ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.തിരക്കുള്ള സമയങ്ങളില്‍ താരതമ്യേന ഇടുങ്ങിയ ഈ റോഡില്‍ അനധികൃത പാര്‍ക്കിങ് മൂലം വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടാതെ നൂലിഴയ്ക്കാണ് രക്ഷപ്പെട്ട് പോവുന്നത്. കഴിഞ്ഞ ദിവസം ഓടയ്ക്കുള്ളില്‍ നിറഞ്ഞ മാലിന്യം എസ്‌കവേറ്റര്‍ ഉപയോഗിച്ച് ഒഴുക്കി കളഞ്ഞെങ്കിലും ഓടയ്ക്ക് മൂടി സ്ഥാപിക്കുന്നതില്‍ ഇതു വരെ തീരുമാനമൊന്നുമായിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss