|    Jan 16 Mon, 2017 8:40 pm
FLASH NEWS

ഓങ്‌സാന്‍ സൂച്ചി ചൈനയിലെത്തി

Published : 19th August 2016 | Posted By: SMR

നേപിഡോ: മ്യാന്‍മര്‍ വിദേശകാര്യ ഉപദേഷ്ടാവ് ഓങ്‌സാന്‍ സൂച്ചി ചൈനയിലെത്തി. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനിടെ മ്യാന്‍മര്‍ സര്‍ക്കാര്‍ നടത്തുന്ന സമാധാന ശ്രമങ്ങളിലടക്കമുള്ള സഹകരണം സംബന്ധിച്ച് ചൈനീസ് നേതാക്കളുമായി സൂച്ചി ചര്‍ച്ച നടത്തും.
ഇരു രാജ്യങ്ങളും സംയുക്തമായി നിര്‍മിക്കുന്ന അണക്കെട്ടും ജലവൈദ്യുത നിലയവുമുള്‍പ്പെടുന്ന പദ്ധതി പുനരാരംഭിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തും. മ്യാന്‍മറില്‍ അധികാരത്തിലെത്തിയ ശേഷമുള്ള സൂച്ചിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്. മ്യാന്‍മറിന്റെ വടക്കന്‍ അതിര്‍ത്തിയിലുള്ള മ്യിത്സോണ്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം 2012ല്‍ ജനറല്‍ തെയിന്‍ സെയിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു.
പദ്ധതിയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന 90 ശതമാനം വൈദ്യുതിയും ചൈനയ്ക്കാണ് പ്രയോജനപ്പെടുക എന്ന വാദമുയര്‍ത്തിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക