|    Jan 22 Sun, 2017 1:17 am
FLASH NEWS

ഓങ്‌സാന്‍ സൂച്ചി ഇന്ത്യയിലേക്ക്

Published : 13th October 2016 | Posted By: SMR

ന്യൂഡല്‍ഹി: മ്യാന്‍മര്‍ നേതാവ് ഓങ്‌സാന്‍ സൂച്ചി ഞായറാഴ്ച ഇന്ത്യയിലെത്തും. ഗോവയില്‍ നടക്കുന്ന ബ്രിക്‌സ്-ബിംസ്‌റ്റെക് സമ്മേളനത്തില്‍ അവര്‍ പങ്കെടുക്കും. നാലുദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും.
ബ്രിക്‌സിലേക്കുള്ള മ്യാന്‍മര്‍ സംഘത്തെ സൂച്ചിയാണ് നയിക്കുന്നത്. അഞ്ചു ദശാബ്ദം നീണ്ട സൈനികഭരണത്തിന് അന്ത്യംകുറിച്ച് സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി ഈ വര്‍ഷം മാര്‍ച്ചിലാണ് അധികാരത്തിലെത്തിയത്.
സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചയ്ക്ക് അവസരമൊരുക്കുമെന്നും പരസ്പര സൗഹൃദം ശക്തിപ്പെടുത്താന്‍ ഉതകുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അതിര്‍ത്തിസംരക്ഷണം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം തുടങ്ങിയ പല വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക